ഫൊക്കാന "ഭാഷക്കൊരു ഡോളർ"പുരസ്‌കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

ഫൊക്കാന

കേരള സർവകലാശാലയും അമേരിക്കൻ മലയാളി സഘടനകളുടെ സംഘടനയായ ഫൊക്കാനയും ചേർന്ന് നൽകുന്ന "ഭാഷക്കൊരു ഡോളർ"പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പി.എച്ച് .ഡി പ്രബന്ധത്തിനാണ് പുരസ്‌കാരം നൽകുന്നത്. 2021 ഡിസംബർ 1 മുതൽ 2022 നവംബർ 30 വരെയുള്ള കാലയളവിൽ കേരളത്തിലെ സവർകലാശാലകളിൽ നിന്നും മലയാള ഭാഷയിലും സാഹിത്യത്തിലും പി.എച്ച് .ഡി ലഭിച്ചവർക്ക് പ്രബന്ധം അവാർഡിനായി സമർപ്പിക്കാം. 2023 ഫെബ്രുവരി 28 ന് മുൻപായി രജിസ്റ്റർ , കേരള സർവകലാശാല , തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം . കൂടുതൽ വിവരങ്ങൾക്ക് www.keralauniversity.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.

50,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് ഭാഷക്കൊരു ഡോളർ പുരസ്‌കാരം, പ്രബന്ധത്തിന്റെ മാർഗ്ഗദർശിക്ക് 5000 രൂപയും സമ്മാനമായി ലഭിക്കും. ഫൊക്കാന കേരളാ കൺവെൻഷനോട് അനുബന്ധിച്ചു 2023ഏപ്രിൽ 1 ന് 11 .30 ന് തിരുവനന്തപുരം ഹയത്ത് ഹോട്ടലിൽ വെച്ച് അവാർഡുകൾ നൽകുന്നതാണെന്ന് ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തനും കോർഡിനേറ്ററും മുൻ പ്രസിഡന്റുമായ ജോർജി വർഗീസും അറിയിച്ചു.

ഏതൊരു ജനതയുടെയും സാമുഹികവും സാംസ്കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിധ വിദ്യാഭ്യാസത്തിലൂടെയാണ് .അതുകൊണ്ടുതന്നെ അമേരിക്കൻ മലയാളികൾക്കിടയിൽ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയിൽ ഫോക്കാന്യ്ക്ക് മലയാള ഭാഷയുടെ വികസനത്തിനും, മലയാളി ഉള്ളയിടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും, മലയാളിയുടെ പുതിയ തലമുറ മലയാള ഭാഷയിൽ അഭിമാനം കൊള്ളണമെന്ന് നിർബ്ബന്ധം ഫോക്കാനയ്ക്ക് അന്നും ഇന്നുമുണ്ട്.ഒരുപക്ഷെ മലയാള ഭാഷയുടെ ഉന്നമനത്തിനുവേണ്ടി പ്രവര്ത്തിക്കുന്ന മറ്റൊരു പ്രവാസി സംഘടന ഫൊക്കാനയെ പോലെ മറ്റൊരു സംഘടന ഉണ്ടാവില്ല എന്ന് തറപ്പിച്ചു പറയാം .

ഉപരി പഠനം തിരഞ്ഞെടുക്കുമ്പോൾ എം എ മലയാളത്തിനു ചേരുന്നവരുടെ എണ്ണം കുറവായിരുന്ന സമയത്താണ് ഫോക്കാനാ "ഭാഷയ്ക്കൊരു ഡോളർ" ആരംഭിക്കുന്നത്‌ .കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലെയും എം എ മലയാളത്തിനു ചേർന്ന് ഒന്നാം റാങ്ക് വാങ്ങുന്ന കുട്ടികൾക്ക് പതിനായിരം രൂപ വീതം അടങ്ങുന്ന അവാർഡായിരുന്നു ഭാഷയ്ക്കൊരു ഡോളറിന്റെ ആദ്യ രൂപം .നിരവധി വര്ഷങ്ങളിലായി നൂറുകണക്കിന് കുട്ടികൾക്ക് ഈ പുരസ്കാരം നൽകാൻ നമുക്ക് കഴിഞ്ഞു.എന്നാൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിനു അൻപതിനായിരം രൂപ അടങ്ങുന്ന പുരസ്കാരം ആണ് നല്കുന്നത്‌ .

ഭാഷക്കൊരു ഡോളർ ഏപ്രിൽ ഒന്നിന് ഹയത്ത് ഹോട്ടലിൽ വെച്ച്നടക്കുന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലരുടെ അധ്യക്ഷതയിൽ കുടന്ന കൂടുന്ന യോഗത്തിൽ കേരളാ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻകുട്ടി നിർവഹിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , സെക്രട്ടറി ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ എന്നനിവർ അറിയിച്ചു.
കേരളാ യൂണിവേഴ്സിറ്റി ആണ് ഫോക്കാനയ്ക്കുവേണ്ടി ഈ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത് . ഒരു സർക്കാർ സംവിധാനം ഒരു പ്രവാസി സംഘടനയ്ക്ക് വേണ്ടി ഒരു വലിയ പദ്ധതി ഏറ്റെടുത്തു ചെയ്യുന്നത് കേരളത്തിൽ ആദ്യമായിട്ടാണ് . ഇന്നും ഇത് മുടങ്ങാതെ കേരളാ യൂണിവേഴ്സിറ്റി ചെയ്യുന്നതായി ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ ഭാഷക്കൊരു ഡോളർ കോർഡിനേറ്റർ ജോർജി വർഗീസ് , ട്രസ്റ്റീ ബോർഡ് വൈസ് ചെയർ സണ്ണി മറ്റമന, ട്രസ്റ്റീ സെക്രട്ടറി എബ്രഹാം ഈപ്പൻ എന്നിവർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.