"അവന് പന്ത്രണ്ടുപേരെയും വിളിച്ച് സകല പിശാചുക്കളുടെയുംമേല്‍ അവര്‍ക്ക് അധികാരവും ശക്തിയും കൊടുത്തു; അതോടൊപ്പം രോഗങ്ങള്‍ സുഖപ്പെടുത്താനും. ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന് അവരെ അയച്ചു".(ലൂക്ക 9:1-2)
ന്യൂജേഴ്സി: അനുഗ്രഹീത വചന പ്രഘോഷകനും, സൗഖ്യ വിടുതല്‍ ശുശ്രുക്ഷകനും, അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില ഡയറക്ടറും ആയ ഫാ. ഡൊമിനിക് വാളൻമനാല് നയിക്കുന്ന 'കൃപാഭിഷേകധ്യാനം' ഏപ്രിൽ 20, 21, 22, 23 ( വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ന്യൂജേഴ്സിയില്‍ നടക്കും.
ന്യൂ ജേഴ്സിയലെ സോമര്‍സെറ്റ് സെൻറ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയമാണ് 'കൃപാഭിഷേകധ്യാനം 2023' ന് ആതിഥേയത്ത്വം വഹിക്കുന്നത്. ഏപ്രിൽ 20-ന് വ്യാഴാഴ്ച അഞ്ചു മണിക്ക് ആരംഭിച്ചു 9-ന് സമാപിക്കും. തുടർന്ന് 21, 22, 23 തീയതികളില്‍ രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 5 മണി വരെ യാണ് ധ്യാന പരിപാടികൾ നടക്കുക.
ധ്യാനശുശ്രൂഷകളോടനുബന്ധിച്ചു കൈവയ്പു പ്രാര്‍ഥനകളും രോഗശാന്തി ശുശ്രൂഷകളും ഉണ്ടായിരിക്കും. അണക്കര ടീം ആയിരിക്കും ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം കൊടുക്കുന്നത്.
കുടുംബങ്ങളുടെ ആന്തരിക പരിവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്ന ഈ ധ്യാനശുശ്രൂഷാപരിപാടികളിലൂടെ പിതാവായ ദൈവത്തിന്റെ ആശ്ലേഷത്തില്‍ അമരാന്‍, ഈശോയുടെ സ്നേഹസാന്നിധ്യം അനുഭവിക്കാന്‍, പരിശുദ്ധാത്മാവിന്റെ മധുര സ്വരം ശ്രവിക്കാന്‍.... ആത്മാഭിഷേകത്തിന്റെ അഗ്നിയാല്‍ ജ്വലിക്കാന്‍ ലഭിക്കുന്ന ഈ അസുലഭാവസരം പ്രയോജനപ്പെടുത്താന്‍ ഇടവക വികാരി റവ.ഫാ. ആൻ്റണി പുല്ലുകാട്ടും, ട്രസ്റ്റിമാരും, സംഘാടകരും എല്ലാവരേയും സ്നേഹപുരസ്സരം സ്വാഗതം ചെയ്യുന്നു.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://www.StThomasSyroNJ.org/retreat2023 എന്ന വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 1000-പേർക്ക് പങ്കെടുക്കാനായിട്ടാണ് സീറ്റുകൾ നിജപ്പെടുത്തിയിരിക്കുന്നത്. സീറ്റുകള്‍ പെട്ടെന്ന് തീരുന്നതിനാല്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നു സംഘാടകർ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മിനേഷ് ജോസഫ് (കോര്‍ഡിനേറ്റര്‍), 201-978-9828, ടോം പെരുമ്പായില്‍ (കോര്‍ഡിനേറ്റര്‍) 646-326-3708, മേരിദാസന്‍ തോമസ് (കോര്‍ഡിനേറ്റര്‍) 201-912-6451, ആനിയമ്മ വേങ്ങത്തടം (കോര്‍ഡിനേറ്റര്‍) 732-485-7776, ഷൈന്‍ സ്റ്റീഫന്‍ (കോര്‍ഡിനേറ്റര്‍) 908-591-9623, ലിഞ്ജു ജോർജ് (കോര്‍ഡിനേറ്റര്‍) 973-980-8675, ജോർജ് കൊറ്റം (കോര്‍ഡിനേറ്റര്‍) 908-489-9389.
സെബാസ്റ്റ്യന്‍ ആൻ്റണി (ട്രസ്റ്റി) (732-690-3934), ടോണി മാങ്ങന്‍ (ട്രസ്റ്റി) 347-721-8076, റോബിൻ ജോർജ് (ട്രസ്റ്റി), 848-391-6535, ബോബി വർഗീസ് (ട്രസ്റ്റി) 201-927-2254.
വെബ്: https://www.StThomasSyroNJ.org
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.