മുംബൈ: മഹാരാഷ്ട്രയില്‍ ഭൂമിക്കടിയില്‍ നിന്നും വിചിത്ര ശബ്ദം കേട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കി. വിവേകാനന്ദ് ചൗകിന് സമീപം ബുധനാഴ്്ച്ച രാവിലെ 10.30 നും 10.45 നും മധ്യേയാണ് ശബ്ദം കേട്ടത്.
എന്നാല്‍ ഭൂകമ്പമോ, ഭൗമപ്രതിഭാസമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ ജനങ്ങള്‍ ആശങ്കയിലായി.
പരിഭ്രാന്തരായ ജനങ്ങള്‍ തദ്ദേശ വകുപ്പില്‍ അറിയിക്കുകയും അധികൃതര്‍ അത് ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കുകയും ചെയ്തു. തുര്‍ന്ന് ദുരന്തനിവാരണ സംഘമെത്തി തിലത്തൂര്‍ സിറ്റി, ഔറദ് ഷഹനി, അശിവ് എന്നിവിടങ്ങളിളെ ഭൂചലനം അളക്കുന്ന കേന്ദ്രങ്ങളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍ ഭൂചലനം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇത് ആദ്യമായല്ല മഹാരാഷ്ട്രയില്‍ ഇത്തരം വിചിത്ര ശബ്ദത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2022 ല്‍ ഹസോരി, കില്ലാരി, ലത്തൂര്‍ എന്നിവിടങ്ങളിലും സമാന ശബ്ദങ്ങള്‍ കേട്ടിരുന്നു. ഈ വര്‍ഷം ഫെബ്രുവരി നാലിന് നിത്തൂരിലും ഇത്തരം ശബ്ദം കേട്ടതായി പ്രദേശ വാസികള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടര്‍ച്ചയായി ഉണ്ടാകുന്ന ശബ്ദം ഭൂചലനത്തിന് മുന്നോടിയാണോ എന്നതാണ് മഹരാഷ്ട്ര സ്വദേശികളുടെ ഭയം. 1993 ല്‍ മഹാരാഷ്ട്രയിലെ കില്ലാരി ഗ്രാമത്തിലുണ്ടായ ഭൂചലനത്തില്‍ 10,000 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.