ഷാർജ: തെക്കേ ഇന്ത്യയിൽ വി. അന്തോനീസിന്റെ പുരാതന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ തിരുവനന്തപുരം വലിയ വലിയ വേളി ഇടവകയിലെ യുഎഇ പ്രവാസി സമൂഹമാണ് മലയാളി സമൂഹവുമായി ചേർന്ന് വിശുദ്ധന്റെ തിരുനാൾ ആഘോഷിച്ചത്.
ഫെബ്രുവരി 12 ഞായറാഴ്ച ഉച്ചക്ക് 1.15 ന് നടന്ന ആഘോഷമായ സമൂഹ ബലിയിൽ
ഫാദർ ശവരി മുത്തു, ഫാദർ ആന്റണി പി എ, ഫാദർ ജോസ് വട്ടുകുളത്തിൽ എന്നിവർ കാർമികത്വം വഹിച്ചു.
ഇത് മുപ്പത്തിനാലാം വർഷമാണ് വി അന്തോന്നീസിന്റെ തിരുനാൾ ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ആഘോഷിച്ചത്.
വിവിധ എമിരേറ്റുകളിൽ നിന്നായി നൂറ് കണക്കിന് വിശ്വാസികൾ തിരുനാൾ ആഘോഷത്തിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.