ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി: ഡോ. ബാബു സ്റ്റീഫൻ ധനകാര്യ മന്ത്രി ബാലഗോപാലുമായി ചർച്ച നടത്തി

ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി: ഡോ. ബാബു സ്റ്റീഫൻ  ധനകാര്യ മന്ത്രി ബാലഗോപാലുമായി ചർച്ച നടത്തി

ആള്‍ത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതി നൽകണം എന്ന പ്രഖ്യാപനം പ്രവാസികൾക്ക് വളരെ അധിക ബുദ്ധിമുട്ട് ഉണ്ടാക്കുകയും പലരും അത് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനുമായി സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം കേരളാ ധനകാര്യ മന്ത്രി ബാലഗോപാലുമായി സംസാരിക്കുകയും ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കാം എന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തു. അത് അനുസരിച്ചു മാർച്ചിൽ ആദ്യം ഡോ. ബാബുസ്റ്റീഫൻ ധനകാര്യ മന്ത്രി ബാലഗോപാലിനെ നേരിൽ കാണുന്നുണ്ട്. ആ കൂടി കാഴ്ചക്ക് ശേഷം പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ സമരപരിപാടികൾ ഉൾപ്പെടെ ഉള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഡോ. ബാബുസ്റ്റീഫൻ അറിയിച്ചു.

ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേകം നികുതി ഏര്‍പ്പെടുത്തും എന്ന ധനകാര്യ മന്ത്രി കെ ബാലഗോപാൽ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രവാസലോകത്തെ ആകെ ഞെട്ടിപ്പിച്ചു . ഈ നികുതി പരിഷ്‌കാരത്തി ലൂടെ കേരള സർക്കറിന്റെ ഖജനാവ് നിറയുമെങ്കിലും പ്രവാസിയുടെ പോക്കറ്റ് കാലിയാവുന്ന ഒരു നിയമമാണ് സക്കാർ കൊണ്ടുവന്നിരിക്കുന്നത്.
ഒരു സര്‍ക്കാരുകളില്‍ നിന്നും അര്‍ഹമായ യാതൊര പരിഗണനയും പ്രവാസികള്‍ക്ക് ലഭിക്കാറില്ല.

പ്രവാസികൾ കൊണ്ടുവരുന്ന വിദേശ ധനമാണ് കേരളത്തെ ഇന്ന് ഈ നിലയിൽ എത്തിച്ചത്. കൊവിഡിന് ശേഷം ജോലി നഷ്ടപ്പെട്ട് കേരളത്തില്‍ വന്നിട്ടുള്ള പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ നടപിടികൾ എടുക്കും എന്ന് പറഞ്ഞിട്ടും യാതൊരു നടപിടിയു ഉണ്ടായിട്ടില്ല.

പ്രവാസികളോടുള്ള ഗവൺമെന്റിന്റെ സമീപനത്തിൽ വരും നാളുകളിൽ മാറ്റം വരും എന്നാണ് ഫൊക്കാനയുടെ വിശ്വാസം. ഇത് ഒരു ഒറ്റപ്പെട്ട നടപടി ആയിരിക്കാം. ചർച്ചയിലൂടെ ഇത് പരിഹരിക്കാൻ കഴിയും എന്ന് ഉറപ്പുണ്ടെന്നും ഡോ . ബാബുസ്റ്റീഫൻ അറിയിച്ചു.
ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും നികുതി നൽകണം എന്ന പ്രഖ്യാപനം വന്നപ്പോൾ തന്നെ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടുകയും ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തതായി സെക്രട്ടറി ഡോ. കല ഷഹി , എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ , വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്‌, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ , വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് , കൺവെൻഷൻ ചെയർമാൻ വിപിൻ രാജ് എന്നിവർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.