കെ.ടി.യു വി.സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി; വി.സിയെ മാറ്റാന്‍ സര്‍ക്കാറിന് കഴിയുമെന്ന് ഹൈക്കോടതി

കെ.ടി.യു വി.സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി; വി.സിയെ മാറ്റാന്‍ സര്‍ക്കാറിന് കഴിയുമെന്ന് ഹൈക്കോടതി

കൊച്ചി: കെ.ടി.യു വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും സിസാ തോമസിനെ സര്‍ക്കാരിന് മാറ്റാനാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുതിയ പാനല്‍ നല്‍കാന്‍ സര്‍ക്കാറിന് പൂര്‍ണ അധികാരമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഡിവിഷണ്‍ ബെഞ്ചിന്റെ ഉത്തരവിലാണ് കെ.ടി.യു നിയമന വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാകുന്നത്.

കെ.ടി.യു വിസി സ്ഥാനത്ത് നിന്നും സിസാ തോമസിനെ മാറ്റാന്‍ സര്‍ക്കാറിന് കഴിയും. ഇടക്കാലനിയമനത്തിനുള്ള പരിധി എന്നത് ആറു മാസം മാത്രമാണ്. ഈ ആറു മാസത്തിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സര്‍ക്കാറിന് പുതിയ പാനല്‍ ചാന്‍സിലര്‍ക്കു കൈമാറാമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

യു.ജു.സി മാനദണ്ഡ പകാരം മൂന്ന് പേരുടെ പേരുകള്‍ സര്‍ക്കാര്‍ നല്‍കിയാല്‍ സിസാ തോമസിനെ മാറ്റുന്നതിന് ചാന്‍സിലര്‍ നിര്‍ബന്ധിതനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വിസി നിയമനവും ഇടക്കാല വിസി നിയമനവും ചാന്‍സിലറുടെ അധികാരപരിധിയില്‍ ഉള്ളതാണ്. എന്നാല്‍ നിയമാധികാരിയാണെങ്കിലും ചാന്‍സിലര്‍ ചട്ടം മറികടക്കരുതെന്നും ഉത്തരവില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.