ന്യൂഡല്‍ഹി: ഇന്ത്യയുടെ പടിഞ്ഞാറന്‍ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ താപനില ഉയരുന്നു. തിങ്കളാഴ്ച ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത് ഏറ്റവും കൂടിയ താപനില. 17 വര്‍ഷത്തിനിടെ രാജ്യതലസ്ഥാനത്ത് ഏറ്റവും ചൂടേറിയ ദിനം കൂടിയായിരുന്നു ഇത്. 33.6 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനിലയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.
അഹമ്മദാബാദില്‍ 30 വര്‍ഷത്തിനിടെ ആദ്യമായി 38 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഫെബ്രുവരി 15 മുതല്‍ 20 വരെ ഹിമാചല്‍ പ്രദേശിന്റെയും ഉത്തരാഖണ്ഡിന്റെയും പല ഭാഗങ്ങളിലും 23 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള സാധാരണ താപനിലയേക്കാള്‍ അഞ്ച് മുതല്‍ 11 ഡിഗ്രി സെല്‍ഷ്യസ് താപനില അധികമായി രേഖപ്പെടുത്തും.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി എന്നിവിടങ്ങളിലെ ഏറ്റവും കൂടിയ താപനില 28 മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിട്ടുണ്ട്. ഇത് സാധാരണ താപനിലയേക്കാള്‍ അഞ്ച് മുതല്‍ ഒന്‍പത് ഡിഗ്രി കൂടുതലാണെന്ന് കാലാവസ്ഥാ നിരീഷണ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു.
വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെ താപനില 33 ഡിഗ്രി സെല്‍ഷ്യസായി തന്നെ തുടരാന്‍ സാധ്യതയുണ്ടെങ്കിലും ചൂട് കൂടാന്‍ സാധ്യതയില്ലെന്നും ഐഎംഡി അറിയിച്ചു. ഹോളിക്ക് മുമ്പായി വരും ദിവസങ്ങളില്‍ രാജ്യ തലസ്ഥാനത്ത് താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ഐഎംഡി റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.