ടെക്സാസ്: വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്ന ഫാദർ ഗബ്രിയേൽ അമോർത്തിന്റെ ശ്രദ്ധേയമായ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമ ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന്റെ സ്ഥാപകൻ കൂടിയായ അദ്ദേഹം 91-ാം വയസിൽ മരിക്കുന്നതിന് മുമ്പ് തന്റെ ഒരു ലക്ഷത്തോളം ഭൂതോച്ചാടനങ്ങൾ നടത്തിയെന്നാണ് രേഖകൾ.
ഇറ്റാലിയന്‍ വൈദികനായ ഫാ. അമോര്‍ത്തിന്റെ ആത്മീയ പോരാട്ടം കേന്ദ്രമാക്കിയുള്ള സിനിമ സോണി എന്റർടെയ്മെന്റ് ആണ് പുറത്തിറക്കുന്നത്. കഴിഞ്ഞ ദിവസം ഔദ്യോഗിക ചാനലിലൂടെ പുറത്തിറക്കിയ ട്രെയിലര്‍ മണിക്കൂറുകള്‍ക്കകം 5.8 മില്യൺ പ്രേക്ഷകരാണ് യൂട്യൂബില്‍ കണ്ടത്. സോണിയുടെ വിവിധ രാജ്യങ്ങളിലെ യൂട്യൂബ് ചാനലുകളിലൂടെയും ഇതേ ട്രെയിലര്‍ പങ്കുവെച്ചിട്ടുണ്ട്. ഇതും ലക്ഷങ്ങളാണ് കണ്ടിരിക്കുന്നത്.
ഫാദർ ഗബ്രിയേൽ അമോർത്ത്
നാസി സോംബി സിനിമയായ ‘ഓവര്‍ലോഡ്’, സിൽവസ്റ്റർ സ്റ്റാലിൻന്റെ ‘സമരിറ്റന്‍’ തുടങ്ങിയ സിനിമകളുടെ സംവിധായകനായ ജൂലിയസ് അവേരിയാണ് ദി പോപ്സ് എക്സോര്‍സിസ്റ്റിന്റെ സംവിധായകന്‍. സുപ്രസിദ്ധ നടനായ റസ്സല്‍ ക്രോയാണ് ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ വേഷം കൈക്കാര്യം ചെയ്തിരിക്കുന്നത്. കൂടാതെ മാര്‍പാപ്പയുടെ വേഷം ചെയ്യുന്നത് ഐതിഹാസിക ഇറ്റാലിയന്‍ നടനായ ഫ്രാങ്കോ നീറോയാണ്.
രണ്ടര മിനിറ്റ് ദൈര്‍ഖ്യമുള്ള ട്രെയിലറില്‍ പൈശാചിക തിന്മകളുടെ സ്വാധീനവും രീതികളും അവയ്‌ക്കെതിരെയുള്ള ഫാ. അമോർത്തിന്റെ ആത്മീയ പോരാട്ടവും ഭീതി ജനിപ്പിക്കുന്നരീതിയിലാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്.
“നിനക്ക് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്റെ ബോസിനോട് സംസാരിക്കൂ...മാർപ്പാപ്പയോട്” എന്ന മനോഹരമായ വാക്കുകളാണ് ട്രെയിലറിന്റെ ഏറ്റവും വലിയ ആകര്‍ഷണം. 58 കാരനായ റസ്സല്‍ ക്രോവിന്റെ സ്വതസിദ്ധമായ ശൈലി ഈ ഡയലോഗിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നുണ്ട്. സോണി പുറത്തുവിട്ട സിനിമയുടെ ആകര്‍ഷകമായ പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.
"ഒരു ഭൂതോച്ചാടകൻ തന്റെ കഥ പറയുന്നു" (ആന്‍ എക്സോര്‍സിസ്റ്റ് ടെല്‍സ് ഹിസ് സ്റ്റോറി), "ഒരു ഭൂതോച്ചാടകൻ: കൂടുതൽ കഥകൾ" (ആന്‍ എക്സോര്‍സിസ്റ്റ്സ് മോര്‍ സ്റ്റോറീസ്) എന്നീ രണ്ട് ഓർമ്മക്കുറിപ്പുകളിലൂടെ ഫാ. അമോർത്ത് പൈശാചിക ശക്തികളുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് വിവരിച്ചിരുന്നു.
ഇരു പുസ്തകങ്ങളിലും സാത്താനും വ്യക്തികളെ പിടികൂടിയ ദുഷ്ടാത്മാക്കൾക്കും എതിരായ തന്റെ പോരാട്ടങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ ഫാ. അമോർത്ത് നൽകുന്നുണ്ട്. ഇവയെ അടിസ്ഥാനമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദി പോപ്പ്സ് എക്സോർസിസ്റ്റ് ഏപ്രിൽ 14 ന് തീയേറ്ററുകളിൽ പ്രദർശിപ്പിക്കും.
ആരാണ് ഫാ. അമോര്‍ത്ത്?
1925 മെയ് 1ന് ജനിച്ച ഫാ. അമോർത്ത് 1951 ൽ സൊസൈറ്റി ഓഫ് സെന്റ് പോൾ സന്യാസസഭയിലെ വൈദികനായി അഭിഷിക്തനായി. 1985 ൽ റോമിന്റെ ഭൂതോച്ചാടകനായി നിയമിതനായ ഫാ. അമോർത്ത് ഭൂതോച്ചാടനങ്ങളിലൂടെയും അതിനെക്കുറിച്ചുള്ള രചനകളിലൂടെയും ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ഭൂതോച്ചാടകനായി മാറി.
1885 ൽ റോമൻ രൂപത വികാരി ജനറലായ കർദ്ദിനാൾ യുഗോ പൊളേറ്റി ഫാ. അമോർത്തിനെ രൂപതയുടെ ഭൂതോച്ചാടകനായി നിയമിച്ചു. പിന്നീട് 2016 ല്‍ 91 മത്തെ വയസില്‍ മരിക്കുന്നതുവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായി അദ്ദേഹം സേവനം ചെയ്തിരുന്നു.
ഭൂതോച്ചാടന മേഖലയിൽ പ്രവർത്തിക്കുന്നവരെ ഒരുമിച്ചുകൂട്ടി 1990 ൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് എക്‌സോസിസ്റ്റ് എന്ന സംഘടന രൂപീകരിച്ചു. കണക്കുകൾ പ്രകാരം 70,000 ഭൂതോച്ചാടനങ്ങൾ ഈ വൈദികൻ നിർവഹിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.