ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗിന്റെ അദാനി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയില്ലെന്ന് സുപ്രിം കോടതി.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ കോടതി ഉത്തരവ് വരുന്നതു വരെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍ ശര്‍മയാണ് കോടതിയില്‍ ഹരജി നല്‍കിയത്.
യുക്തി സഹമായ വാദങ്ങളുമായി വരാന്‍ ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ട ഇക്കാര്യത്തില്‍ ഒരു ഉത്തരവും ഇറക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ് നരസിംഗ, ജെ.ബി പാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ച നാലുപേരില്‍ ഒരാളാണ് എം.എല്‍ ശര്‍മ. ഹര്‍ജികളില്‍ വിധി പറയുന്നത് കോടതി മാറ്റി വച്ചിരുന്നു. വിഷയത്തില്‍ മുദ്രവച്ച കവറിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കോടതി തള്ളുകയും ചെയ്തിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്സനും അദ്ദേഹത്തിന്റെ ഇന്ത്യയിലെ സഹായികള്‍ക്കുമെതിരെ അന്വേഷണം നടത്തുകയും കേസെടുക്കുകയും ചെയ്യണമെന്ന് ശര്‍മ കേന്ദ്ര ആഭ്യന്തര വകുപ്പിനോടും സെബിയോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.