'റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാല്‍ സ്ഥാനമൊഴിയും'; തിരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്നും സെലന്‍സ്‌കി

'റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാല്‍ സ്ഥാനമൊഴിയും';  തിരഞ്ഞെടുപ്പ് നടത്താന്‍  പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്നും  സെലന്‍സ്‌കി

കീവ്: റഷ്യയുമായി തുടരുന്ന യുദ്ധം അവസാനിച്ചാല്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. യുദ്ധം അവസാനിച്ചാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെടുമെന്നും ഒരു ചാനല്‍ പരിപാടിയില്‍ അദേഹം പറഞ്ഞു.

റഷ്യയുമായുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ തന്റെ ജോലി പൂര്‍ത്തിയായതായി കണക്കാക്കുമോ എന്ന ചോദ്യത്തിന്, താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണ് എന്നായിരുന്നു സെലെന്‍സ്‌കിയുടെ മറുപടി.

നിയമ വിരുദ്ധമായിട്ടാണ് സെലന്‍സ്‌കി അധികാരത്തില്‍ തുടരുന്നതെന്നാണ് റഷ്യ കുറ്റപ്പെടുത്തുന്നത്. 2022 ല്‍ റഷ്യ നടത്തിയ അധിനിവേശത്തിന് ശേഷമാണ് സെലന്‍സ്‌കി ആഗോള പ്രശസ്തി നേടുന്നത്.

അതിനിടെ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ സംസാരിക്കവേ വെടിനിര്‍ത്തല്‍ സാധ്യത സെലെന്‍സ്‌കി തള്ളിക്കളഞ്ഞിരുന്നു. റഷ്യക്ക് സമാധാനത്തില്‍ താല്‍പര്യമില്ലെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.