മുംബൈ: മഹാരാഷ്ട്രയിലെ ചരിത്ര പ്രാധാന്യമുള്ള നഗരങ്ങളായ ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഔറംഗാബാദ് ഇനി സംബാജി നഗർ എന്നും ഒസ്മാനാബാദ് ധാരാശിവ് എന്നും അറിയപ്പെടും. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അംഗീകാരം നൽകിയത്.
മൂന്നു പതിറ്റാണ്ടായി ശിവസേന ഉയർത്തിവരുന്ന ആവശ്യമാണ് ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റം. മറാത്താ രാജാവായിരുന്ന ഛത്രപതി ശിവാജിയുടെ പുത്രൻ സംബാജി മഹാരാജിന്റെ പേരാണ് ഔറംഗാബാദിന് നല്‍കിയിരിക്കുന്നത്. ഒസ്മാനാബാദിന് പഴയ നാമം നൽകുകയാണെന്നാണ് വിശദീകരണം.
ശിവസേന ആചാര്യനായിരുന്ന ബാൽ താക്കറെയാണ് ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റണമെന്ന ആവശ്യം ആദ്യമായി ഉയർത്തിയത്. 2022ൽ ഉദ്ദവ് താക്കറെ സർക്കാർ നഗരങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനം കൈകൊണ്ടിരുന്നു. മഹാവികാസ് അഘാഡി സഖ്യകക്ഷികളായിരുന്ന കോൺഗ്രസിന്റെയും എൻ.സി.പിയുടെയും എതിർപ്പ് മറികടന്നായിരുന്നു ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.