വാഷിംഗ്‌ടൺ ഡിസി യിൽ 2024 ജൂലൈയിൽ നടുക്കുന്ന ഫൊക്കാന നാഷണൽ കൺവെൻഷന്റെ ജനറൽ കൺവീനർ ആയി ജെയിംസ് ജോസഫിനെ നോമിനേറ്റ് ചെയ്തതായി ഫൊക്കാന പ്രെസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
വാഷിംഗ്‌ടൺ ഡിസി യിൽ 1992ൽ നടന്ന ചരിത്ര വിജമായിരുന്ന ഫൊക്കാന കൺവേഷൻ ന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്ന ജെയിംസ് ജോസഫ്, രജിസ്‌ട്രേഷൻ , എന്റർടൈൻമെന്റ്, ഫുഡ് തുടങ്ങിയ വിവിധ കമ്മിറ്റികളിൽ തന്റെ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. ആ അനുഭവ സമ്പത്തുമായിട്ടാണ് 2024 നടക്കുന്ന ഫൊക്കാന നാഷണൽ കൺവെൻഷന്റെ ജനറൽ കൺവീനർ ആയി ചുമതല ഏൽക്കുന്നത്.
കേരള കൾച്ചറൽ സൊസൈറ്റിയുടെ ആദ്യകാല സെക്രട്ടറി ആയും എഡിറ്റർ ആയും മറ്റു വിവിധ കമ്മറ്റികളിലും പ്രവർത്തിച്ചു കഴിവ് തെളിയിച്ചിട്ടുള്ള അദ്ദേഹം വാഷിങ്ങ്ടൺ ഡിസിയിലെ അറിയപ്പെടുന്ന സാമുഹ്യപ്രവർത്തകൻ കൂടിയാണ്. ഏറ്റെടുക്കുന്ന കാര്യങ്ങൾ ഉത്തരവാദിത്തോട് ചെയ്തു തീർക്കുന്ന ജെയിംസിന്റെ കഴിവ് ഏവരും പ്രശംസിച്ചിട്ടുള്ളതാണ്.
വാഷിംഗ്‌ടൺ ഡിസിയിൽ മുൻകാലങ്ങളിൽ നടന്ന ചരിത്രവിജയ മായിരുന്നു താര നിശകളും അഞ്ചു തവണ ഗാന ഗന്ധർവ്വൻ യേശുദാസിന്റെ യും ചിത്ര, സുജാത ജയചന്ദ്രൻ എംജി ശ്രീകുമാർ, ബിജുനാരായൺ തുടങ്ങിയവരുടെ ഗാനമേള കളുടെയും സ്പോൺസർ ആയിരുന്നു. അങ്ങനെ കലാസംകാരിക രംഗത്തും തന്റേതായ വെക്തി മുദ്ര പതിപ്പിച്ച ജെയിംസ് ജോസഫ് 2024 വാഷിങ്ങ്ടൺ ഡി സി യിൽ നടക്കുന്ന കൺവെൻഷൻ കുറ്റമറ്റതാക്കി തീർക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനം സഹായിക്കുമെന്ന് സെക്രട്ടറി ഡോ.കല ഷഹി അറിയിച്ചു.
2023 ഏപ്രിൽ ഒന്നാം തിയതി തിരുവനന്തപുരത്തു നടക്കുന്ന ഫൊക്കാന കേരളകൺവെൻഷനിൽ ഡെലിഗേറ്റ് കൂടിയാണ് ജെയിംസ് എന്ന് ട്രഷർ ബിജു ജോൺ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.