അബുദബി: രാജ്യത്തിന്‍റെ തിരിച്ചറിയില്‍ കാർഡായ എമിറേറ്റ്സ് ഐഡിയില്‍ യുഎഇ മാറ്റം വരുത്തുന്നു. അപേക്ഷ പ്രക്രിയ സുഗമമാക്കുന്നതിന്‍റെ ഭാഗമായാണ് 7 പുതിയ മാറ്റങ്ങള്‍ ഐഡന്‍റിറ്റി സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി അതോറിറ്റി വരുത്തുന്നത്. അതോറിറ്റിയുടെ ‘വിഷ്വൽ ഐഡന്‍റിറ്റിക്ക് അനുസൃതമായാണ് പുതിയ അപേക്ഷ ഒരുക്കിയിട്ടുളളത്.
അപേക്ഷയുടെ മുകളിൽ ഇടതുവശത്തായി അപേക്ഷകരുടെ ഫോട്ടോ പതിക്കുന്നതിനുള്ള ഇടം നൽകിയിട്ടുണ്ട്. കൂടാതെ അപേക്ഷയുടെ മുകളിൽ വലതുവശത്തുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് ആപ്ലിക്കേഷൻ ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അപേക്ഷിക്കേണ്ട വിധം സംബന്ധിച്ച വിശദീകരണവും ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാർഡ് ഡെലിവർ ചെയ്യുന്ന കമ്പനിയുടെ പേര് ഫോമിൻ്റെ താഴെ വിലാസത്തോടൊപ്പം ചേർത്തിട്ടുണ്ട്.
അതേസമയം ഐസിപിയിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും മറ്റുമായി ഉപഭോക്തൃ വോയ്സ് ഗേറ്റ് വേ ആക്സസ് ചെയ്യുന്നതിനുള്ള ക്യുആർ കോഡും ഫോമിൽ ചേർത്തിട്ടുണ്ട്. ഇത് കൂടാതെ വിരലടയാളത്തിനുളള തീയതി പരിഷ്‌ക്കരിക്കാൻ അപേക്ഷകനെ അനുവദിക്കുന്ന മറ്റൊരു ക്യുആർ കോഡും അപേക്ഷയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.