ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് ആര് ഭരിക്കും?.. തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് ആര് ഭരിക്കും?.. തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുന്‍പായി ഫലമറിയാം.

ത്രിപുരയില്‍ 21 കൗണ്ടിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നാഗാലാന്‍ഡില്‍ 11 ഉം മേഘാലയയില്‍ 13 ഉം കൗണ്ടിങ്് സ്റ്റേഷനുകളുണ്ട്. വോട്ടെണ്ണലിന്റെ ഭാഗമായി കര്‍ശനമായ സുരക്ഷ ക്രമീകരണങ്ങളാണ് മൂന്ന് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്.

നാഗാലാന്‍ഡിലും ത്രിപുരയിലും ബിജെപിയും മേഘാലയില്‍ എന്‍പിപിയും സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. ബിജെപിയില്‍ നിന്നും അധികാരം തിരിച്ചു പിടിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യമായാണ് മത്സരിച്ചതെങ്കിലും ബിജെപിയുടെ തുടര്‍ ഭരണത്തിന് തന്നെയാണ് സാധ്യത.

ത്രിപുരയില്‍ 89 ശതമാനം, നാഗാലാന്‍ഡില്‍ 84 ശതമാനം, മേഘാലയയില്‍ 76 ശതമാനം എന്നിങ്ങനെയാണ് പോളിംഗ്. ത്രിപുരയില്‍ 60 ഉം മറ്റ് രണ്ട് സംസ്ഥാനങ്ങളില്‍ 59 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.