കുവൈറ്റ് സിറ്റി: സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ രജതജൂബിലി സ്മാരകമായി നിർമ്മിച്ച് നൽകുന്ന ഭവനനിർമ്മാണ പദ്ധതിയിലെ ഒന്നാം ഘട്ടത്തിലെ മൂന്നാം ഭവനത്തിൻ്റെ വെഞ്ചിരിപ്പും, താക്കോൽ ദാനവും ഫെബ്രുവരി 26 ന് നടന്നു.

താമരശേരി രൂപതാ വികാരി ജനറാൽ മോൺ.ഫാ.ജോൺ ഒറവങ്കര വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.

താമരശേരി രൂപതയിലെ പുല്ലൂരാംപാറ ഇടവകയിൽ നിർമ്മിച്ച് നൽകിയ വിടിൻ്റെ പൂർണ്ണമായ സാമ്പത്തിക സഹായം നൽകിയിരിക്കുന്നത് എസ് എം സി എ കുവൈറ്റാണ്. ഇടവകയിലെ സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ അനുഗ്രഹ പ്രഭാഷണവും എസ് എം സി എ പ്രസിഡൻ്റ് സാൻസിലാൽ ചക്യാത്ത് താക്കോൽ ദാനവും ആമുഖപ്രഭാഷണവും നടത്തി. സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റി പ്രസിഡൻ്റ് ജോർജുകുട്ടി പുല്ലാട്ട്, എസ് എം സി എ മുൻ പ്രസിഡൻ്റ് ജോൺസൺ നീലങ്കാവിൽ, ഫാഫഹീൽ ഏരിയ മുൻ കൺവീനർ റിജോ മാത്യു കൂട്ടാല എന്നിവർ പ്രസംഗിച്ചു.
ഇടവകയുടെ കൈക്കാരന്മാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ, , ഭക്തസംഘടനാ, കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.