മേഘാലയയില്‍ അപ്രതീക്ഷിത നീക്കം; സര്‍ക്കാര്‍ നീക്കവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്

മേഘാലയയില്‍ അപ്രതീക്ഷിത നീക്കം; സര്‍ക്കാര്‍ നീക്കവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്

ഷില്ലോങ്: മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എന്‍പിപി നേരത്തെ സര്‍ക്കാര്‍ രൂപീകരണത്തിന് നീക്കം തുടങ്ങിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രിയില്‍ തൃണമൂലിന്റെ മുകുള്‍ സാഗ്മയും രംഗത്തെത്തിയത്. എന്‍പിപിയുടെ കൊണ്‍റാഡ് സാംഗ്മയ്ക്ക് പിന്തുണ നല്‍കിയ രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് പുതിയ നീക്കം.

26 സീറ്റാണ് എന്‍പിപിക്കുള്ളത്. ബിജെപിയുടെയും ചില നിയമസഭാംഗങ്ങളുടെയും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (എച്ച്എസ്പിഡിപി) യുടെ രണ്ട് എംഎല്‍എമാരും ഉള്‍പ്പെടെ 32 പേരുടെ പിന്തുണ ആവകാശപ്പെട്ടാണ് കൊണ്‍റാഡ് സാംഗ്മ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.

ഇന്നലെ അര്‍ദ്ധരാത്രിയില്‍ എച്ച്എസ്പിഡിപിയുടെ അധ്യക്ഷന്‍ രണ്ട് എംഎല്‍എമാരുടെ പന്തുണ പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ സാംഗ്മ മന്ത്രിസഭ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.