ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരന് മേല്‍ മൂത്രമൊഴിച്ച സംഭവം വീണ്ടും. വിമാനത്തില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ഥിയാണ് ഇത്തവണ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചത്. സംഭവം എയര്‍ട്രാഫിക് കണ്‍ട്രോളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി.
ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ന്യൂയോര്‍ക്കില്‍ നിന്ന് പുറപ്പെട്ട് ഡല്‍ഹിയിലെത്തിയ അമേരിക്കന്‍ എയര്‍ലൈന്‍സ് 292 നമ്പര്‍ വിമാനത്തിലായിരുന്നു യാത്രികന് ദുരനുഭവം ഉണ്ടായവയത്. യുഎസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ് സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചത്. അയാള്‍ മദ്യലഹരിയിലായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍ വിദ്യാര്‍ഥി മാപ്പ് ചോദിച്ചതിനെ തുടര്‍ന്ന് യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ എയര്‍ലൈന്‍ അധികൃതര്‍ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടർന്നാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറിയത്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് പറഞ്ഞു. സിവില്‍ ഏവിയേഷന്‍ റൂള്‍ അനുസരിച്ച് ഒരു യാത്രക്കാരന്‍ അനാശാസ്യ പെരുമാറ്റത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ക്രിമിനല്‍ നടപടികള്‍ക്ക് പുറമെ വിമാനയാത്രക്ക് വിലക്കും ഏര്‍പ്പെടുത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.