ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-2)

ചാഞ്ഞുപോകുന്ന നിഴൽ (ഭാഗം-2)

'ഭൂമി ഉരുണ്ടതാടീ എൽസ്സമ്മോ,
കർത്താവേ, അവിടുന്ന് കരുണാമയൻ..!'
'സ്വസ്ഥമാണിന്നെന്റെ കൺമയക്കം...!'
ആശങ്കയോടെ, ഈശോച്ചൻ, നടുവൊടിഞ്ഞ
പര്യങ്കത്തിലമർന്നു. നേരം പരപരാ പുലരുന്നു!
സാവധാനം, അയാൾ ഉറങ്ങിത്തുടങ്ങി..!
'..കുഞ്ഞുണ്ണിച്ചേട്ടാ..ഒരു നിമിഷം..'! ആരോ
അയാളെ വിളിക്കുന്നതുപോലെ തോന്നി..!
പുലരിയുടെ യവനിക ഉയർന്നു. കിനാവിന്റെ,
'മാമ്പൂത്തറപൊയ്ക'യിൽ അയാൾ വീണു.!
പുൽക്കൊടിത്തുമ്പിലേ, അമൃതുസമമായ
മൂടൽമഞ്ഞിനെ പുണരാൻ, ഈശോച്ചൻ
പാഠശാലയിലേക്ക് യാത്രയായി.!
അമ്മയുടവീക്ഷണകോണത്തിലൂടെ
അയാൾ നടന്നകന്നു. നാട്ടിൻപുറത്തേ,
ഊട്ടുപുരകളിലെ സവിശേഷ സൗരഭ്യം,
ഇളംകാറ്റിലൂടെ ഒഴുകിയൊഴുകി വന്നു..!
"വീട്ടിലേക്ക് മടങ്ങിയാലോ...?"
അമ്മിക്കല്ലിന്റെ സുന്ദരമായ താള-
മേളത്തിൽ, കുഞ്ഞുമറിയേടത്തി നെടുവീർപ്പിട്ടു..!
'അല്ലാ.., മൂത്തപെമ്പിളമ്മ എന്തിനാ മൂത്ത-
കുഞ്ഞു പള്ളിക്കുടത്തിൽ പോകുമ്പം,
എന്നും വിഷമിക്കുന്നേ'? കൈത്താങ്ങായ,
അങ്ങേലെ നങ്ങേലി കിന്നാരം പറഞ്ഞു.!
"എടീ..നിനക്കത് മനസ്സിലാവൂല്ല പെണ്ണേ..!"
ആവോളം, ആ ബിന്ദുവിനെ അയാൾ,
അടിമുടി ആലേപനം ചെയ്തു. കരമനയാറ്റിൽ
സ്വപ്നാടനത്തിലൂടെ അവർ ഒഴുകി.
തങ്കത്തോണിയിലൂടെ, അവർ
ഒഴുകി...ഒഴുകി നടന്നു. പാവം പുൽക്കൊടി..!
അമൃതബിന്ദു, മനുഷ്യ രൂപം കൈക്കൊണ്ട്..,
അഴകുള്ളൊരു ആൺകുഞ്ഞായി പിറന്നു..!
പരിഹാസ ചൂളം വിളിയുമായി, പിള്ളാരുടെ
മാർജ്ജാരകുഞ്ഞമ്മിണി, ഇടനാഴിയിലടെ
ഓടിച്ചാടുന്നു.! പതിവുപോലെ കുഞ്ഞമ്മിണി,
ഈശോച്ചന്റെ പുതപ്പിനുള്ളിലേക്ക് ഒരു
നുഴഞ്ഞുകയറ്റം നടത്തി! ഉപധാനത്തോളം,
അവൾ നിരങ്ങിയെത്തി..!
ഈശോച്ചൻ അറിഞ്ഞതേയില്ല.!
കായലിലെ കുഞ്ഞോളങ്ങളെ തലോടിവന്ന
മന്ദമാരുതൻ, സമുച്ചയത്തിന്റെ
വളപ്പും കടന്ന്, ഈറ്റില്ലത്തിന്റെ
പാചകമുറിയുടെ തിരശ്ശീലയെ തലോടി.!
ഉള്ളാൻ കുരുവിയേപ്പലെ, പൂച്ച പൊടുന്നനെ
പുതപ്പിനുള്ളിൽനിന്നും പുറത്തേക്കു ചാടി..!
അടുക്കളയിലേക്ക്, അവൾ പാഞ്ഞു.
വാതായനത്തിലൂടെ ഒളിഞ്ഞു നോക്കി..!
കണ്ണുചിമ്മിച്ചവൾ വീണ്ടും വീണ്ടും നോക്കി.!
അവിശ്വസ്സനീയമായൊരു കാഴ്ച..!
അവൾ ശരിക്കും ഞെട്ടി..!
മൂത്രശങ്കയോടെ, പൂച്ച നൂറേൽ പാഞ്ഞു..!
കാര്യസാദ്ധ്യത്തിനുശേഷം, ഓടിവന്ന് ഏമാനെ
ഉണർത്തുവാൻ കിണഞ്ഞു ശ്രമിച്ചു..!
"..ഇന്നിവിടെ 'ധീംതരികിടതോം' നടക്കും...';
ഉരുൾപൊട്ടൽ, നാലുമണിപ്പൂവായെത്തും..!
പാത്രങ്ങൾ തച്ചുടക്കപ്പെടും! മസ്കറ്റീന്നുള്ള
വളയും, മാലയും വിറ്റഴിച്ചാൽ..,
കിടപ്പറയുടെ 'അതിർത്തിയിലെ'
കവാടം 'ഝാൻസ്സീ റാണി',
'മസ്കറ്റുചിത്രത്താഴാൽ' പൂട്ടും.!

……………………….( തുടരും )

ഈ കഥയുടെ മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26