നാഗര്‍കോവില്‍: ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഇന്ന് ഒരേ വേദിയില്‍.
വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ നാഗര്‍കോവിലില്‍ നടക്കുന്ന മഹാ സമ്മേളനത്തിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്നത്.
ജാതിവിവേചനത്തെയും അനാചാരത്തെയും പോരാടി തോല്‍പ്പിക്കാന്‍ 'ഊഴിയ വേലയ്ക്ക് വിടുതലൈ, തോള്‍ശീലയ്ക്ക് ഉരിമൈ'എന്ന മുദ്രാവാക്യവുമായി തെക്കന്‍ തിരുവിതാംകൂറില്‍ അരങ്ങേറിയ ചരിത്രപ്രസിദ്ധമായ കലാപത്തിന്റെ 200-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മഹാ സമ്മേളം.
തമിഴ്‌നാട് മതനിരപേക്ഷ പുരോഗമന മുന്നണിയുടെ നേതൃത്വത്തില്‍ വൈകുന്നേരം അഞ്ചിന് നാഗരാജ സ്റ്റേഡിയത്തിലാണ് സമ്മേളനം. ഡിഎംകെ, സിപിഎം, സിപിഐ, കോണ്‍ഗ്രസ്, വിസികെ, എംഎംകെ, എംഡിഎംകെ തുടങ്ങിയ കക്ഷികളുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.