കുട്ടി കുറുമ്പുകാട്ടി സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചൈനക്കാരായ ജാൻ ജിന്ന് എന്ന കുരങ്ങനും സെപ്റ്റംബർ എന്ന കടുവക്കുട്ടിയും. കടുവക്കുട്ടിയുടെ മുകളിൽ കയറി കരണം മറിയുകയും കളിക്കുകയും ചെയ്യുന്ന കുരങ്ങന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അപൂർവ്വമായ ഈ സൗഹൃദം ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ ഹെങ്ഷുയി മൃഗശാലയിലാണ് കാണാൻ സാധിക്കുന്നത്. കടുവക്കുഞ്ഞിന്റെ പുറത്തുകയറി നടക്കലാണ് ജാൻ ജിന്നിന്റെ പ്രധാന ഹോബി എന്നാണ് മൃഗശാല അധികൃതർ പറയുന്നത്. തന്റെ കൂട്ടുകാരനെ പുറത്തു കയറ്റി കൂട്ടിലൂടെ കളിച്ചു നടക്കാൻ സെപ്റ്റംബർ എന്ന കടുവക്കുഞ്ഞിനും വളരെ ഇഷ്ടമാണ്.
മകാക് ഇനത്തിപ്പെട്ട നാലു മാസം പ്രായം ഉള്ള കുരങ്ങൻ മൂന്നു വയസുള്ള കടുവക്കുഞ്ഞുമായാണ് കൂട്ടുക്കുടിയത്. മൃഗശാലയിലെ കെയർ ടേക്കർമാർ എടുത്ത ചിത്രങ്ങളിലൂടെയാണ് ഇത്തരമൊരു സൗഹൃദം ലോകമറിയുന്നത്. വികൃതിക്കാരനായ ജാൻ ജിന്നിന്റെ കുസൃതികളിൽ പരിഭവമൊന്നും കാട്ടാതെ ആണ് സെപ്റ്റംബർ കൂടെ കളിക്കുന്നത്. സെപ്റ്റംബറിന്റെ പുറത്ത് അള്ളിപ്പിടിച്ചിരുന്നും വാലിൽ തൂങ്ങിയും രസിക്കുന്ന ജാൻ ജിന്നിന്റെ ചിത്രങ്ങൾ കൗതുകമുണർത്തുന്നതാണ്. ചിത്രത്തിൽ സെപ്റ്റംബറിനും ജാൻ ജിന്നിനും ഒപ്പം മറ്റൊരു കുരങ്ങനെയും കാണാൻ സാധിക്കും. കൂട്ടുകാരുടെ കൂടെ കളികളിൽ ഒന്നും കൂടാതെ ഭക്ഷണത്തിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ.
ഏകദേശം ഒരേ സമയത്ത് ജനിച്ച ഇവർ തമ്മിൽ നല്ലൊരു സൗഹൃദമാണ് ഉള്ളതെന്ന് മൃഗശാല ഉദ്യോഗസ്ഥരും പറയുന്നു. ആദ്യമൊക്കെ ജാൻ ജിന്നിന് സെപ്റ്റംബറിനെ പേടിയായിരുന്നു. എന്നാൽ കണ്ടു പരിചയം ആയതോടെ ഇവരുടെ സൗഹൃദം വളർന്നു. സൗഹൃദം ശക്തമായതോടെ ഇവരെ ഒരു കൂട്ടിനുള്ളിൽ കളിക്കാനായി കെയർടേക്കർമാർ അനുവദിക്കുന്നുണ്ട്. ഡയപ്പര്‍ ധരിച്ച കുരങ്ങന്‍ക്കുഞ്ഞ് കടുവയുടെ മുകളില്‍ കയറി നടക്കുന്ന ദൃശ്യങ്ങൾ നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടത്. ഡിസ്നി കഥാപാത്രങ്ങളായ ടോമും ജെറിയും തമ്മിലുള്ള ബന്ധം പോലെയാണ് ഇരുവരുടെയും ചെങ്ങാത്തമെന്നാണ് ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും ആളുകൾ നൽകുന്ന പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.