'പുഴു മഴ'യില്‍ വലഞ്ഞ് ചൈന; പെയ്തിറങ്ങുന്നത് ലക്ഷക്കണക്കിന് പുഴുക്കള്‍, വിഡിയോ

 'പുഴു മഴ'യില്‍ വലഞ്ഞ് ചൈന; പെയ്തിറങ്ങുന്നത് ലക്ഷക്കണക്കിന് പുഴുക്കള്‍, വിഡിയോ

ബെയ്ജിങ്: ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള മഹാമാരിയുടെയും വിചിത്ര പ്രതിഭാസങ്ങളുടെയും പ്രഭവ കേന്ദ്രമായി മാറുകയാണ് കമ്യൂണിസ്റ്റ് രാജ്യമായ ചൈന. ചൈന നിക്ഷേധിക്കുന്നുണ്ടങ്കിലും ലോകത്തെ വിറപ്പിച്ച കോവിഡ് പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നാണ് എന്നാണ് ലോകം വിശ്വസിക്കുന്നത്.

ഇപ്പോള്‍ ഇതാ ചൈനക്കാര്‍ക്ക് ഭീഷണിയായി മറ്റൊരു സംഭവം കൂടി. അവിടെ പെയ്തിറങ്ങുന്ന 'പുഴു മഴ'യാണ് പുതിയ പ്രതിസന്ധി. ലക്ഷക്കണക്കിന്   പുഴുക്കളാണ്   ചൈനയിലെ ബെയ്ജിങില്‍ മഴ പോലെ പെയ്യുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഇത് വൈറലാണ്.

വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമെല്ലാം പുഴുക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുഴുവിനെ പേടിച്ച് ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്.

പുഴു മഴയില്‍ നിന്നും രക്ഷനേടാന്‍ കുട ചൂടി ഇറങ്ങണമെന്നാണ് ജനങ്ങളോട് ഭരണ കൂടത്തിന്റെ നിര്‍ദേശം. ഈ വിചിത്ര പ്രതിഭാസത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സമീപത്തെ പോപ്ലര്‍ മരത്തില്‍ നിന്നും കാറ്റ് വീശിയപ്പോള്‍ പറന്നെത്തിയതാകാം എന്നാണ് ഒരു വിശദീകരണം. അതല്ല, ശക്തമായ കാറ്റിനെ തുടര്‍ന്ന് ദൂരെ എവിടുനെങ്കിലും പുഴുക്കള്‍ എത്തിയതാകാമെന്നും പറയുന്നു. എന്തായാലും സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ് ചൈനീസ് ഭരണ കൂടം.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.