ബ്രഹ്മപുരം തീ പിടുത്തം; ഭരണാധികാരികള്‍ക്ക് വീഴ്ച്ചയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ബ്രഹ്മപുരം തീ പിടുത്തം; ഭരണാധികാരികള്‍ക്ക് വീഴ്ച്ചയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടുത്തത്തില്‍ വിമര്‍ശനവുമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിഷപ്പുക നിയന്ത്രിക്കുന്നതില്‍ ഭരണാധികാരികള്‍ക്ക് വീഴ്ച പറ്റി. അന്വേഷണം നടക്കട്ടെ തെറ്റുകാര്‍ ശിക്ഷിക്കപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യ നിര്‍മാര്‍ജ്ജനത്തിന് കൃത്യമായ കര്‍മപദ്ധതികള്‍ വേണമെന്നും ഇതിനായി ബജറ്റില്‍ പണം നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ അഗ്‌നിബാധയെക്കുറിച്ചല്ല നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

മാലിന്യ നിര്‍മാര്‍ജനത്തില്‍ മാലിന്യ സംസ്‌കരണ പ്രക്രിയയില്‍ നമ്മുടെ ഭരണ സംവിധാനം പരാജയപ്പെടുന്നോ എന്നാണ്. അവിടെ തീയിട്ടതാണോ തീ പിടിച്ചതാണോ എന്നുളള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനെക്കാളുപരി മാലിന്യത്തിന്റെ ദുരീകരണത്തിലും സംസ്‌കരണത്തിനും നമ്മുടെ ഭരണ സംവിധാനം എന്തു ചെയ്യുന്നു എന്നുള്ളതാണ്.

ഈ മാലിന്യമല ഇതുപോലെ കത്തിയെരിഞ്ഞപ്പോള്‍ ഇവിടെയെല്ലാം പുക നിറഞ്ഞപ്പോള്‍ ജനങ്ങള്‍ ശ്വാസം മുട്ടിയപ്പോള്‍ അത് ഭരണവ്യവസ്ഥയുടെ വലിയ പരാജയമാണ്. വളരെ വിശാലമായിട്ടുള്ള പരിഹാരപദ്ധതി ആസൂത്രണം ചെയ്ത് ബജറ്റുകളില്‍ അതിന് വേണ്ട പണം ഏര്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ ഭരണ സംവിധാനം തയ്യാറാകണമെന്നും ആലഞ്ചേരി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.