ലോസ് ആഞ്ചലസ്: തൊണ്ണൂറ്റിയഞ്ചാമത് ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു. ലോസ് ആഞ്ജലസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് നടക്കുന്നത്.
ജാമി ലി കര്‍ട്ടിസിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു. എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. കെ ഹ്വി ക്വാന്‍ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്) ആണ് മികച്ച സഹനടന്‍.
നവാല്‍നിയാണ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍. ആന്‍ ഐറിഷ് ഗുഡ്ബൈ നല്ല ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്വില്ലെര്‍മോ ഡെല്‍ ടോറോസ് പിനോച്ചിയോ ആണ് മികച്ച ആനിമേഷന്‍ ഫീച്ചര്‍ ചിത്രം.
ഓള്‍ ക്വയിറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട് എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച ജയിംസ് ഫ്രണ്ട് ആണ് മികച്ച ഛായാഗ്രാഹകന്‍.
ഈണവും താളവും കൊണ്ട് പാശ്ചാത്യ ലോകത്തെ നൃത്തം ചെയ്യിച്ച 'നാട്ടു നാട്ടു' വിലേക്കാണ് ഇന്ത്യന്‍ ആരാധകര്‍ നെഞ്ചിടിപ്പോടെ നോക്കുന്നത്. എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ഹിറ്റായ ' ആര്‍.ആര്‍.ആറി'ലെ ഈ തകര്‍പ്പന്‍ ഗാനം ഒറിജനല്‍ സോംഗ് വിഭാഗത്തില്‍ ഓസ്‌കാര്‍ നേടുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഗോള്‍ഡന്‍ ഗ്ലോബിലടക്കം 'നാട്ടു നാട്ടു' നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സംഗീത സംവിധായകന്‍ എം.എം. കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും. ലേഡി ഗാഗ, റിയാന്ന തുടങ്ങിയവ വമ്പന്‍മാരോടാണ് നാട്ടു നാട്ടു മത്സരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.