നിയമസഭയിലെ കയ്യാങ്കളി: ഒമ്പത് എംഎല്‍എമാര്‍ക്കെതിരെ കേസ്; ഭരണ പക്ഷത്തുള്ളവര്‍ക്കെതിരെ നിസാര വകുപ്പുകള്‍, പ്രതിപക്ഷത്തിന് ജാമ്യമില്ലാ വകുപ്പുകള്‍

നിയമസഭയിലെ കയ്യാങ്കളി: ഒമ്പത് എംഎല്‍എമാര്‍ക്കെതിരെ കേസ്; ഭരണ പക്ഷത്തുള്ളവര്‍ക്കെതിരെ നിസാര വകുപ്പുകള്‍, പ്രതിപക്ഷത്തിന് ജാമ്യമില്ലാ വകുപ്പുകള്‍

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നലെയുണ്ടായ കയ്യാങ്കളിയില്‍ പ്രതിപക്ഷത്തെ ഏഴ് എംഎല്‍എമാര്‍ക്കും ഭരണപക്ഷത്തെ രണ്ട് എംഎല്‍എമാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയും പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തുമാണ് കേസെടുത്തിരിക്കുന്നത്.

ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിന്റെ പരാതിയിലാണ് ഭരണപക്ഷ എംഎല്‍എമാരായ എച്ച് സലാം, സച്ചിന്‍ ദേവ് എന്നിവര്‍ക്കും അഡീഷണല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ ഹുസൈന്‍, കണ്ടാല്‍ തിരിച്ചറിയുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് എന്നിവര്‍ക്കെതിരെയുമാണ് കേസ്.

വാച്ച് ആന്‍ഡ് വാര്‍ഡായ ഷീന നല്‍കിയ പരാതിയില്‍ പ്രതിപക്ഷ എംഎല്‍എമാരായ റോജി എം. ജോണ്‍, പി.കെ ബഷീര്‍, അന്‍വര്‍ സാദത്ത്, ഐ.സി ബാലകൃഷ്ണന്‍, അനൂപ് ജേക്കബ്, കെ.കെ രമ, ഉമ തോമസ് എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.