ബംഗളൂരു: ഏറെ നാളായി കർണാടക ബി.ജെ.പിയിൽ പുകഞ്ഞു നിന്ന വിഭാഗീയത തെരുവിലും പ്രതിഷേധമായി ആളിക്കത്തി. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയുടെ നേതൃത്വത്തിലുള്ള വിമത സംഘത്തിന്റെ ശക്തമായ എതിർപ്പ് മൂലം ചിക്കമംഗളൂരു ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ പരിപാടി റദ്ദാക്കി തിരികെ പോയി.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മകൻ ബി.വൈ. വിജയേന്ദ്രയെ ഷിമോഗ ജില്ലയിലെ ശിക്കാരിപുരയിൽ മത്സരിക്കുമെന്ന യെഡിയൂരപ്പയുടെ പ്രഖ്യാപനമാണ് സി.ടി. രവിയെ ചൊടിപ്പിച്ചത്. എതിർപ്പ് പ്രകടിപ്പിക്കാൻ തക്കം പാത്തിരുന്ന രവിയും അനുയായികളും തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ ‘വിജയ് സങ്കൽപ യാത്ര’ നയിക്കാനെത്തിയ യെഡിയൂരപ്പയുടെ വാഹനം തടഞ്ഞ് ഘരാവോ ചെയ്യുകയായിരുന്നു.
മുദിഗെരെ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ ലക്ഷ്യമിടുന്ന എം.പി. കുമാരസ്വാമി എംഎൽഎയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകരുതെന്ന് ആവശ്യമാണ് ഘരാവോയ്ക്കിടെ രവിയും കൂട്ടരും ഉന്നയിച്ചത്. മാർഗതടസം സൃഷ്ടിച്ചുകൊണ്ടുള്ള സമരത്തിൽ നിന്ന് പിന്മാറാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങിയില്ല. തുടർന്നാണ് യെഡിയൂരപ്പ മടങ്ങിപ്പോയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.