സ്വര്‍ണത്തിന് റെക്കോഡ് വില; സംസ്ഥാനത്ത് ആദ്യമായി ഒരു പവന് വില 43000 കടന്നു

സ്വര്‍ണത്തിന് റെക്കോഡ് വില; സംസ്ഥാനത്ത് ആദ്യമായി ഒരു പവന് വില 43000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കാഡ് വില. ഇതാദ്യമായി ഒരു പവന്‍ സ്വര്‍ണത്തിന് 43000 രൂപ കടന്നിരിക്കുകയാണ്. ഇന്ന് 43040 രൂപയ്ക്കാണ് ഒരു പവന്‍ 22കാരറ്റ് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് മാത്രം 200 രൂപയാണ് ഒരു പവന് വര്‍ധിച്ചത്.

കഴിഞ്ഞ ദിവസം 42,840 രൂപയായിരുന്നു പവന്റെ വില. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സ്വര്‍ണ വില 42,880 രൂപയിലെത്തിയിരുന്നു. ഈ റെക്കോഡാണ് ഇന്നത്തെ വര്‍ധനവോടെ സ്വര്‍ണം തിരുത്തിയത്.

ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5380 രൂപയായി ഉയര്‍ന്നു. അമേരിക്കയില്‍ ബാങ്കുകളിലടക്കം സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം ദൃശ്യമായതുള്‍പ്പടെയുള്ള അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതാവസ്ഥയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിക്കുന്നതും വിലവര്‍ദ്ധനവിന് കാരണമാണ്.

മൂന്ന് ശതമാനം ജി.എസ്.ടിയും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോള്‍ 47000 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം ജുവലറിയില്‍ നിന്നും വാങ്ങാനാകൂ. അതേസമയം പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്യും.

ഒരു പവന്‍ സ്വര്‍ണത്തിന്റെ മാര്‍ച്ചിലെ വില

മാര്‍ച്ച് 17- 43,040
മാര്‍ച്ച് 16- 42,840
മാര്‍ച്ച് 15- 42,440
മാര്‍ച്ച് 14- 42,520
മാര്‍ച്ച് 13- 41,960
മാര്‍ച്ച് 12- 41720
മാര്‍ച്ച് 11- 41720
മാര്‍ച്ച് 10- 41120
മാര്‍ച്ച് 9- 40720
മാര്‍ച്ച് 8- 40800
മാര്‍ച്ച് 7- 41320
മാര്‍ച്ച് 6- 41,480
മാര്‍ച്ച് 5- 41,480
മാര്‍ച്ച് 4- 41,480
മാര്‍ച്ച് 3- 41400
മാര്‍ച്ച് 2- 41400
മാര്‍ച്ച് 1- 41280
ഒരുഗ്രാം സ്വര്‍ണത്തിന്റെ വില
മാര്‍ച്ച് 17- 5380
മാര്‍ച്ച് 16- 5355
മാര്‍ച്ച് 15- 5305
മാര്‍ച്ച് 14- 5315
മാര്‍ച്ച് 13- 5245
മാര്‍ച്ച് 12- 5215
മാര്‍ച്ച് 11- 5215
മാര്‍ച്ച് 10- 5140
മാര്‍ച്ച് 9- 5090
മാര്‍ച്ച് 8- 5100
മാര്‍ച്ച് 7- 5165
മാര്‍ച്ച് 6- 5185
മാര്‍ച്ച് 5- 5185
മാര്‍ച്ച് 4- 5185
മാര്‍ച്ച് 3- 5175
മാര്‍ച്ച് 2- 5175
മാര്‍ച്ച് 1- 5160


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.