അസമില്‍ 600 മദ്രസകള്‍ പൂട്ടി; മുഴുവന്‍ പൂട്ടുമെന്ന് അസം മുഖ്യമന്ത്രി

അസമില്‍ 600 മദ്രസകള്‍ പൂട്ടി; മുഴുവന്‍ പൂട്ടുമെന്ന് അസം മുഖ്യമന്ത്രി

ദിസ്പൂര്‍: രാജ്യത്ത് മദ്രസകള്‍ ആവശ്യമില്ല. 600 മദ്രസകള്‍ പൂട്ടിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. കര്‍ണാടകയിലെ ബെല്‍ഗാവിയിലെ ശിവജി മഹാരാജ് ഗാര്‍ഡനില്‍ നടന്ന റാലിയിലായിരുന്നു അസം മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം.

ബംഗ്ലാദേശില്‍ നിന്നും അസമിലേക്ക് വരുന്ന ആളുകള്‍ അവിടെ മദ്രസകള്‍ നിര്‍മ്മിക്കുകയാണെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ ആരോപിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ബംഗ്ലാദേശില്‍ നിന്നും എത്തുന്നവര്‍ രാജ്യത്തിന്റെ നാഗരികതയേയും സംസ്‌കാരത്തേയും തകര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മദ്രസകളല്ല ആവശ്യം. സ്‌കൂളുകളും കോളജുകളും യൂണിവേഴ്സിറ്റികളുമാണ് വേണ്ടത്. അതിനാല്‍ തന്നെ 600 മദ്രസകളുടെ പ്രവര്‍ത്തനം താന്‍ നിര്‍ത്തിവെപ്പിച്ചു. ബാക്കിയുള്ളതെല്ലാം പൂട്ടുമെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞതായി ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.