ഡ്രൈവിങ് ലൈസന്‍സിന് ഇനി ക്ലച്ചും ഗിയറും വേണ്ട; ആവശ്യം വന്നാല്‍ ഓട്ടോമാറ്റിക്കും ഇലക്ട്രിക്കിലുമാകാം

ഡ്രൈവിങ് ലൈസന്‍സിന് ഇനി ക്ലച്ചും ഗിയറും വേണ്ട; ആവശ്യം വന്നാല്‍ ഓട്ടോമാറ്റിക്കും ഇലക്ട്രിക്കിലുമാകാം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനുള്ള എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനില്‍ ഉള്ള വാഹനങ്ങളും വൈദ്യുത വാഹനങ്ങളും ഉപയോഗിക്കാമെന്ന് കേരള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (എല്‍.എം.വി.) ലൈസന്‍സിന് വാഹനത്തിന്റെ എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ എന്നിവ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണിത്. ഇതോടെ ഡ്രൈവിങ് ടെസ്റ്റിനുള്ള ബുദ്ധിമുട്ടുകള്‍ കുറയുമെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം, ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിച്ചാണ് ലൈസന്‍സ് നേടുന്നതെങ്കിലും ഗിയര്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കുന്നതില്‍ തടസം ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ 7500 കിലോഗ്രാമില്‍ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് നേടുന്നതിനാണ് ഈ നിര്‍ദേശങ്ങള്‍ ബാധകമാകുക.

ഇരുചക്ര വാഹനങ്ങള്‍ക്ക് മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഔട്ട് ഗിയര്‍ എന്നിങ്ങനെ പ്രത്യേകം ലൈസന്‍സുണ്ട്.
2019 ല്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്ര ഗതാഗത മന്ത്രാലായം നിയമത്തില്‍ മാറ്റം വരുത്തിയിരുന്നെങ്കിലും കേരളം ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.

ഓട്ടോമാറ്റിക്കോ മാന്വല്‍ ട്രാന്‍സ്മിഷന്‍ വാഹനങ്ങളോ ടെസ്റ്റിന് ഉപയോഗിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ മുന്‍ വര്‍ഷങ്ങളില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനം ഇതുസംബന്ധിച്ച് നിര്‍ദേശമൊന്നും പുറപ്പെടുവിക്കാതിരുന്നതിനാല്‍ അനിശ്ചിതത്വം തുടരുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.