അബുദബി:യുഎഇയിലേക്ക് വിസ ഓണ്‍ അറൈവലില്‍ എത്താന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടിക പുതുക്കി. 60 രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് മൂന്‍കൂട്ടി വിസയെടുക്കാതെ എത്താം. നേരത്തെ ഇത് 40 രാജ്യങ്ങളായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ആനുകൂല്യം ലഭ്യമല്ല.
യുഎസ് വിസയുളളവർക്കും യുഎസ്, യുകെ, ഓസ്ട്രേലിയ,കാനഡ,യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ പെർമനന്‍റ് റസിഡന്‍റ് വിസയുളളവ ഇന്ത്യാക്കാർക്കും യുഎഇയിലക്ക് വിസ ഓണ്‍ അറൈവലില്‍ എത്താം.
ഇവരുടെ വിസയ്ക്ക് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണമെന്നുളളതാണ് വ്യവസ്ഥ.14 ദിവസത്തേക്ക് വിസ ഓണ്‍ അറൈവല്‍ ആണ് ഇവർക്ക് ലഭിക്കുക. ഇത് പിന്നീട് 14 ദിവസത്തേക്കുകൂടി നീട്ടാം. ജനസംഖ്യയിലുളള വർദ്ധനവാണ് ഇന്ത്യയ്ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കാന്‍ തടസ്സമായി നില്‍ക്കുന്നതെന്നാണ് സൂചന. ചൈനയ്ക്കും വിസ ഓണ്‍ അറൈവല്‍ നല്‍കിയിട്ടില്ല.
വിസ ഓണ്‍ അറൈവല്‍ പട്ടിക പരിഷ്കരിക്കുന്നതിനാല്‍ യാത്രയ്ക്ക് മുന്‍പ് അതത് രാജ്യങ്ങളുടെ പട്ടിക പരിശോധിച്ച് വേണം യാത്രയെന്ന് ഡിജിറ്റൽ ഗവൺമെന്‍റ് അറിയിച്ചു.ഇന്ത്യയില്‍ നിന്നുളളവർ എന്‍ട്രി പെർമിറ്റ് എടുത്ത് വേണം യാത്ര ചെയ്യാനെന്നും നിർദ്ദേശം വ്യക്തമാക്കുന്നു..
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v