സീറോ മലബാർ കാത്തലിക് കോൺഗ്രസ് ചിക്കാഗോ ഷംഷാബാദ് സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിലിന് സ്വീകരണം നൽകി

സീറോ മലബാർ കാത്തലിക് കോൺഗ്രസ് ചിക്കാഗോ ഷംഷാബാദ് സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിലിന് സ്വീകരണം നൽകി

ഇന്ത്യയിലെഏറ്റവും വലിയ സീറോ മലബാർ രൂപതയായ ഷംഷാബാദ്ര് രുപതയുടെ സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിലീനു ഷിക്കാഗോ സിറോ മലബാർ കാത്തലിക് കോൺഗ്രസ് സ്വീകരണം നൽകി.

പാലായിലെ നിന്നുള്ള വൈദികനായ ഫാ.കൊല്ലംപറമ്പിൽ 1955-ൽ ജനിച്ചു. 1981 ഡിസംബറിൽ വൈദികനായി അഭിഷിക്തനായി. ഷംഷാബാദിലെ എപ്പാർക്കിയിലെ ഗുജറാത്ത് മിഷൻ ഏരിയയുടെ സിൻസെലസായി പ്രവർത്തിച്ചുവരുന്നു. മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ തെലങ്കാനയിലെ കത്തോലിക്കാ സഭയുടെ ഒരു സീറോ-മലബാർ കത്തോലിക്കാ സഭയുടെ സഭാ പ്രദേശം അല്ലെങ്കിൽ എപ്പാർക്കി ആണ് ഷംഷാബാദിലെ എപ്പാർക്കി. 2017 ഒക്ടോബർ 10-ന് ഫ്രാൻസിസ് മാർപാപ്പ ഇത് സ്ഥാപിച്ചു, റാഫേൽ തട്ടിലിനെ അതിന്റെ ആദ്യത്തെ ബിഷപ്പായി നിയമിച്ചു.
കത്തിഡ്രൽ പരീക്ഷ ഹാളിൽ വച്ച് കൂടിയ യോഗത്തിൽ പ്രസിഡന്റ് ബിജി കൊല്ലാപുരം പിതാവിന് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തദവസരത്തിൽ പിതാവ് ഷംഷാബാദ് രൂപതയ്ക്കുവേണ്ടി എല്ലാവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി പറയുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.