ചിക്കാഗോയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

ചിക്കാഗോയില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

ചിക്കാഗോ: വിശുദ്ധ യൗസേപ് പിതാവിന്റെ തിരുനാള്‍ ബെല്‍വുഡിലുള്ള മാര്‍ തോമസ്ലീഹാ കത്തിഡ്രലില്‍ ഭക്തിപൂര്‍വം കൊണ്ടാടി. മാര്‍ച്ച് 19ന് നടന്ന തിരുനാള്‍ ആഘോഷത്തിന് ഷംസബാദ് രൂപതാ സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജോസഫ് കൊല്ലം പറമ്പിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന നടത്തി. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലെ ഫാ. രാജേഷും, കത്തിഡ്രല്‍ വികാരിയും വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പിള്ളിയും സഹകര്‍മികരായിരുന്നു.


ഇന്നത്തെ കാലഘട്ടത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ പ്രസക്തിയെ കുറിച്ച് മാര്‍ ജോസഫ് കൊല്ലം പറമ്പില്‍ വചന ശുശ്രൂഷയില്‍ വിശദമാക്കി. വിശുദ്ധന് വേദപുസ്തകത്തില്‍ സൂചിപ്പിട്ടുള്ള നാല് ദര്‍ശനങ്ങളെ കുറിച്ചും, ദൈവത്തില്‍ ആശ്രയിച്ച് വിശ്വാസത്തോടെ എങ്ങനെയാണ് പ്രതിസന്ധികളെ സധൈര്യം നേരിട്ടതെന്നും അദ്ദേഹം വിവരിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ചെണ്ട മേളങ്ങളോടെ മുത്തുകുടകളേന്തി വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണവും, ലദിഞ്ഞും നടന്നു.


കൈക്കാരാന്‍മാരായ ജോണി വടക്കുംചേരി, പോള്‍ വടകര, ഷെന്നി പോള്‍ അമ്പാട്ട്, റോജി നെടുങ്ങോട്ടില്‍, ബ്രയാന്‍ കുഞ്ചറിയാ, ഡീന പുത്തന്‍ പുരക്കല്‍ എന്നിവര്‍ മാര്‍ ജോസഫ് കൊല്ലം പറമ്പിലിനും, ഫാദര്‍ രാജേഷിനും പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു.

ജോണി വടക്കുംച്ചേരി ഷംസനാ രുപതയ്ക്കും പിതാവിനും നന്ദി അറിയിച്ചു. വികാരി ഫാദര്‍ തോമസ് വിശുദ്ധന്റെ നാമധാരികളായ ബിഷപ്പിനും ഫാദര്‍ രജേഷിനും അസിസ്റ്റന്റ് വികാരി ഫാദര്‍ ജോബിയ്ക്കും ഇടവകയിലെ എല്ലാ ജോസഫ് നാമധാരികള്‍ക്കും തിരുനാളിന്റെ പ്രാര്‍ഥനാ മംഗളങ്ങള്‍ നേര്‍ന്നു.

ഈ വര്‍ഷത്തെ തിരുനാള്‍ എറ്റെടുത്ത് നടത്തിയ ജോസഫ് നാമധാരികള്‍ക്കും, അള്‍ത്താര ശുശ്രൂഷികള്‍ക്കും വികാരിയച്ചന്‍ നന്ദി അറിയിച്ചു. ജോണി മണ്ണന്‍ഞ്ചേരിയുടെ നേതൃത്വത്തില്‍ തയാറാക്കിയ സ്‌നേഹവിരുന്നോടെ തിരുനാള്‍ സമാപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.