ഡാളസ് സെന്റ്‌ തോമസ് സിറോമലബാർ ഇടവകയിൽ നോമ്പുകാല ധ്യാനം മാർച്ച് 24 മുതൽ 26 വരെ

ഡാളസ് സെന്റ്‌ തോമസ് സിറോമലബാർ ഇടവകയിൽ നോമ്പുകാല ധ്യാനം മാർച്ച് 24  മുതൽ 26  വരെ

ഡാളസ്: ഡാളസ് സെന്റ്‌ തോമസ് സിറോമലബാർ ഇടവകയിൽ മാർച്ച് 24 മുതൽ 26 വരെ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. തലശ്ശേരി അതിരൂപതയിലെ ഫാ. മാത്യു ആശാരിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ആണ് ധ്യാനം നടത്തുന്നത്.മാർച്ച് 24 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് പരിശുദ്ധ കുർബാനയോടെ ആരംഭിച്ച് ധ്യാനം പ്രസംഗത്തിന് ശേഷം ആരാധനയോടെ 9 മണിക്ക് അവസാനിക്കും. തുടർന്ന് പിറ്റേന്ന് ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. മൂന്നാം ദിവസം ഞായറാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും ധ്യാനം. എല്ലാ ദിവസവും പരിശുദ്ധ കുർബാനയോടെ ആരംഭിച്ചു ധ്യാന പ്രസംഗങ്ങൾക്ക് ശേഷം ആരാധനയോടെ അവസാനിക്കുന്ന രീതിയിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്‌ സമീപിക്കുക

ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേൽ (443) 414-2250 കൈക്കാരന്മാരായ ജിമ്മി മാത്യു (972) 951-7304, ടോമി ജോസഫ് (469) 951-6639, ചാർലി അങ്ങാടിച്ചേരീൽ (817) 296-8255, ജീവൻ ജെയിംസ് (972) 375-8763.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.