ലോകസന്തോഷദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ദുബായ് എമിഗ്രേഷൻ

ലോകസന്തോഷദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ദുബായ് എമിഗ്രേഷൻ

ദുബായ് : ലോകസന്തോഷദിനത്തിൽ ഉപയോക്താക്കളുടെ സന്തോഷം മുന്‍നിർത്തി ദുബായ് എമിഗ്രേഷൻ വക വിവിധ പരിപാടികൾ സംഘടിപ്പിച്ചു.വിസ സേവനങ്ങളുമായി ബന്ധപ്പെട്ട് ആളുകളുടെ പ്രതികരണം ചോദിച്ചറിയുവാനും ആവിശ്യമായ നടപടികൾ സ്വീകരിക്കാനും ഉന്നത ഉദ്യോഗസ്ഥർ തന്നെ രംഗത്ത് വന്നു. പുതിയതായി ആരംഭിച്ച വീഡിയോ കോൾ സേവനം വഴി ഉദ്യോഗസ്ഥർ നേരിട്ട് കസ്റ്റമറുമായി ആശയ വിനിമയം നടത്തി സന്തോഷദിനത്തിന്‍റെ ആശംസകൾ നേർന്നു സേവനങ്ങൾ ഉറപ്പാക്കി.

സൗഹൃദത്തോടെയും സന്തോഷത്തോടെയുമാണ് സ്വദേശികളും വിദേശികളും യുഎഇയില്‍ താമസിക്കുന്നത്. എല്ലാവർക്കും സന്തോഷജീവിതത്തി​​ന്‍റെ മഹത്തായ മാതൃക പകരാനാണ് രാജ്യത്തെ ഭരണാധികാരികൾ ആഗ്രഹിക്കുന്നതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ്​ ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹമ്മദ് അല്‍ മറി പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമി​​ന്‍റെ ഈ രംഗത്തെ കാഴ്ചപ്പാടുകൾ ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

വകുപ്പി​​ന്‍റെ മുഖ്യകാര്യാലയമായ ജാഫ്‌ലിയയിലെ ഓഫീസിലാണ് സന്തോഷദിനത്തിലെ പ്രധാന ചടങ്ങുകൾ സംഘടിപ്പിച്ചത്. സന്തോഷദിനത്തി​​ന്‍റെ പ്രസക്തി ഉളവാക്കുന്ന സന്ദേശ ഫ്ലക്​സുകൾ ഓഫീസിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. ജീവനക്കാർ ഓഫീസുകൾ തോറും വിവിധ സമ്മാനങ്ങളും മറ്റു മധുരങ്ങളും നൽകി സംതൃപ്തി നിറഞ്ഞ സാഹചര്യം സൃഷ്ടിച്ചു. പരിപാടിയോടനുബന്ധിച്ച് അൽ സദാ ഗാർഡൻ എന്ന പേരിൽ ഹാപ്പിനസ് കാർണിവലും ഒരുക്കിയിരുന്നു. വിവിധങ്ങളായ ഭക്ഷണങ്ങളും,മറ്റും വിവിധ കാർണിവലിൽ ലഭ്യമാക്കി. ദുബായ് രാജ്യാന്തര എയർപോർട്ടുകളിലും വൈവിധ്യമായ പരിപാടികൾ അരങ്ങേറി.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.