'റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേ'; മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ കൊലവിളിയുമായി കെ.ടി ജലീല്‍

'റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേ'; മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ കൊലവിളിയുമായി കെ.ടി ജലീല്‍

തിരുവനന്തപുരം: തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ കൊലവിളി പ്രസ്താവനയുമായി ഇടത് എംഎല്‍എ കെ.ടി ജലീല്‍. ബിജെപി നല്‍കുന്ന റബ്ബറിന്റെ വില പോയി വാങ്ങണമെങ്കില്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേ എന്നായിരുന്നു ജലീലിന്റെ കൊലവിളി. റബ്ബറിന്റെ താങ്ങുവില 300 രൂപയാക്കി തന്നാല്‍ ബിജെപിക്ക് വോട്ട് ചെയ്യാമെന്ന ബിഷപ്പിന്റെ വാക്കുകള്‍ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീല്‍ ചോദ്യമുയര്‍ത്തിയത്.

'30 വെള്ളിക്കാശിന്റെ മോഡി കാലത്തെ മൂല്യമാണോ 300 രൂപ?'യെന്ന് ജലീല്‍ പോസ്റ്റില്‍ കറിച്ചു. കര്‍ഷകര്‍ക്ക് അനുകൂലമായുള്ള ബിഷപിന്റെ പ്രസ്താവനയ്ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ളവരും രംഗത്തെത്തിയിരുന്നു.

അതേസമയം ബി.ജെ.പി നേതാക്കള്‍ മതമേലധ്യക്ഷന്മാരുമായി സംസാരിക്കുന്നതില്‍ സി.പി.എമ്മും കോണ്‍ഗ്രസും വെപ്രാളപ്പെടുന്നത് എന്തിനാണെന്നാണ് ബിജെപിയും ചോദിക്കുന്നു. മതമേലധ്യക്ഷന്മാരെ ബി.ജെ.പി. നേരത്തേയും കാണാറുണ്ട്. ഇനിയും കാണും. അവിടെ ഒരു രാഷ്ട്രീയവുമില്ല. ക്രിസ്തീയ-മുസ്ലിം-ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരെയെല്ലാം കാണാറുണ്ട്. ബി.ജെ.പി.ക്കാരും മതനേതാക്കളും തമ്മില്‍ സംസാരിക്കാന്‍ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ടാനിന്നും ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.