മലപ്പുറം: ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി ജിം ട്രെയിനറെ സമീപിച്ച ബോഡി ബില്‍ഡര്‍ക്കുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മലപ്പുറം ചങ്ങരംകുളം സ്വദേശി സന്തോഷാണ് പരാതി ഉന്നയിച്ച് തിരൂര്‍ ഡിവൈഎസ്പിയെ സമീപിച്ചിരിക്കുന്നത്.
നിരോധിച്ചതുള്‍പ്പെടെ നിരവധി മരുന്നുകള്‍ സന്തോഷിന് നല്‍കിയതായാണ് പരാതി. പത്ത് വര്‍ഷത്തോളമായി ജിമ്മില്‍ പോകുന്നയാളാണ് സന്തോഷ്. ഇതിന്റെ ഭാഗമായി പലതരം മരുന്നുകള്‍ കുത്തിവെച്ചിരുന്നു. തുടര്‍ന്ന് പലതരം രോഗങ്ങള്‍ സന്തോഷിനെ അലട്ടാന്‍ തുടങ്ങിയതോടെ ഡോക്ടറെ സമീപിച്ചപ്പോഴാണ് മരുന്നിന്റെ പാര്‍ശ്വഫലങ്ങളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്. സ്തനാര്‍ബുദത്തിനും ആസ്തമയ്ക്കുള്ള മരുന്നുകളും കുത്തിവെച്ചതില്‍ ഉള്‍പ്പെടുന്നു.
ഗള്‍ഫില്‍ ട്രെയിനറായി ജോലി നോക്കുന്നതിന് വേണ്ടിയാണ് സന്തോഷ് ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് മരുന്നുകള്‍ കുത്തിവെച്ചത്. ഹൃദയാഘാതം ഉണ്ടായാല്‍ നെഞ്ചിടിപ്പ് കുറയ്ക്കാനുള്ള മരുന്ന്, പുരുഷ ഹോര്‍മോണ്‍ തെറാപ്പിയ്ക്കുള്ള മരുന്ന്, നീര്‍വീക്കത്തിനുള്ള മരുന്ന്, പന്തയക്കുതിരയ്ക്ക് ഉന്മേഷം പകരാന്‍ നല്‍കുന്ന ബോള്‍ഡിനോള്‍ എന്നിവയാാണ് ട്രെയിനര്‍ നല്‍കിയത്. ഇവയില്‍ പല മരുന്നുകളും നിരോധിക്കപ്പെട്ടവയാണ്. മരുന്നുകളുടെയും മരുന്നു കുപ്പികളുടെയും പേരും മറ്റും മായിച്ച് കളഞ്ഞ നിലയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.