നിയമസഭ സംഘര്‍ഷ കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി; വാച്ച് ആന്റ് വാര്‍ഡുകളുടെ കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

നിയമസഭ സംഘര്‍ഷ കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി; വാച്ച് ആന്റ് വാര്‍ഡുകളുടെ കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിയമസഭ സംഘര്‍ഷക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സംഘര്‍ഷത്തിനിടെ പരിക്കേറ്റ രണ്ടു വനിതാ വാച്ച് ആന്റ് വാര്‍ഡുകളുടെ കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. വാച്ച് ആന്റ് വാര്‍ഡുകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു എന്നാരോപിച്ചാണ് ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.

ജനറല്‍ ആശുപത്രിയിലെ സ്‌കാനിങിലാണ് പൊട്ടലില്ലെന്ന് കണ്ടെത്തിയത്. വാച്ച് ആന്‍ഡ് വാര്‍ഡുകളുടെ ഡിസ്ചാര്‍ജ് സമ്മറിയും സ്‌കാനിങ് റിപ്പോര്‍ട്ടുകളും ആശുപത്രി അധികൃതര്‍ പൊലീസിന് കൈമാറി. പൊലീസ് ഉദ്യോഗസ്ഥര്‍ ഡോക്ടര്‍മാരുമായി സംസാരിക്കും.

ഇതിനുശേഷം യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് പിന്‍വലിച്ചേക്കും. ഐപിസി 326 പ്രകാരമായിരുന്നു എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരുന്നത്. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചതിനും കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങള്‍ തുടര്‍ന്നേക്കും.

എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത നടപടിക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ കെ.കെ രമ എംഎല്‍എയുടെ കൈക്ക് പരിക്കേറ്റിരുന്നു. രമയുടെ കയ്യിലെ പൊട്ടല്‍ കളവാണെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. നിയമസഭയിലെ സംഘര്‍ഷത്തില്‍ ഇടതുപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.