ന്യൂഡല്‍ഹി: റബറിന് താങ്ങുവില പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. താങ്ങുവില പ്രഖ്യാപിക്കുന്ന 25 കാര്‍ഷിക വിളകളുടെ കൂട്ടത്തില്‍ റബര്‍ ഉള്‍പ്പെട്ടിട്ടില്ല.
മാനദണ്ഡ പ്രകാരമല്ലാത്തതിനാലാണ് പട്ടികയില്‍ ഉള്‍പ്പെടുത്താത്തതെന്നാണ് വിശദീകരണം. ഒരു നിലയിലും റബറിനെ താങ്ങുവിലപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും സി.പി.എം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീമിന് നല്‍കിയ മറുപടിയില്‍ മന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷയ്ക്ക് ഉതകുന്ന കാര്‍ഷിക വിളകള്‍ക്ക് മാത്രമേ എം.എസ്.പി (മിനിമം സപ്പോര്‍ട്ട് പ്രൈസ്) ബാധകമാക്കാന്‍ കഴിയൂ. ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കോമ്പൗണ്ട് റബറിന് നല്‍കിവരുന്ന ഇറക്കുമതി തീരുവ ഇളവ് ഏകപക്ഷീയമായി ഇന്ത്യക്ക് പിന്‍വലിക്കാന്‍ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
സ്വാഭാവിക റബറിന് എം.എസ്.പി പ്രഖ്യാപിക്കണമെന്നും ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് ഉള്‍പ്പടെ ഇറക്കുമതി ചെയ്യുന്ന സ്വാഭാവിക റബറിന്റെയും കോമ്പൗണ്ട് റബറിന്റെയും തീരുവ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ കത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v