ഫ്‌ളോറിഡ: ലോകത്തെ ആദ്യത്തെ 3 ഡി പ്രിന്റഡ് റോക്കറ്റ് ടെറാന്‍ 1ന്റെ വിക്ഷേപണം പാതിവിജയം. റോക്കറ്റ് കുതിച്ചുയര്‍ന്നെങ്കിലും ഭ്രമണപഥത്തില്‍ എത്താനായില്ല. രണ്ടാം ഘട്ടത്തില്‍ വന്ന തകരാറാണ് കാരണം. മൂന്നാമത്തെ ശ്രമത്തിലാണ് വിക്ഷേപണം സാധ്യമായത്.
റോക്കറ്റിന്റെ മുഴുവന്‍ ഘടകങ്ങളും നിര്‍മ്മിച്ചത് മാക്‌സ്-ക്യു എന്ന വമ്പന്‍ 3 ഡി പ്രിന്ററിലായിരുന്നു. റിലേറ്റിവിറ്റി എന്ന കമ്പനിയാണ് ലോകത്താദ്യമായി ഇത്തരം പരീക്ഷണത്തിനൊരുങ്ങിയത്. 85 ശതമാനം വിജയമായിരുന്നു വിക്ഷേപണമെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു.
റോക്കറ്റിനറെ ആദ്യഘട്ടം പൂര്‍ണമായി ജ്വലിക്കുകയും രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ആദ്യഘട്ടം വിഘടിക്കാതിരുന്നതുമാണ് യഥാര്‍ത്ഥ പ്രശ്‌നം. വരും ദിവസങ്ങളില്‍ ഫ്‌ളൈറ്റ് ഡേറ്റ പരിശോധിക്കുകയും പൊതുവായ ചര്‍ച്ചയ്ക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് കമ്പനി ട്വീറ്റില്‍ വ്യക്തമാക്കി.
യാതൊരു മുന്‍പരിചയവുമില്ലാതെയാണ് ഈ രംഗത്തേക്ക് കടന്നു വന്നത്. ഈ വിജയം അടുത്ത റോക്കറ്റ് ഉണ്ടാക്കുന്നതിന് പ്രചോദനമാകും. ടെറാന്‍-ആര്‍ എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. മാക്‌സ്-ക്യു എന്ന വലിയ 3-ഡി പ്രിന്ററിലാണ് റോക്കറ്റിന്റെ ഭാഗങ്ങള്‍ നിര്‍മ്മിച്ചത്. നിര്‍മ്മാണ രംഗത്ത് പുതിയൊരു കാല്‍വയ്പാണിതെന്നും റിലേറ്റീവിറ്റി ട്വീറ്റില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.