ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ എൽമഴ്സ്റ്റിലുള്ള വാട്ടർഫോർഡ് ബാങ്ക്വറ്റ് ഹാളിൽ ജൂൺ 24 ന് നടത്തപ്പെടുന്നു. അതിന്റെ ഒരുക്കങ്ങളുടെ ഭാഗമായി അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ നേതൃത്വത്തിൽ കൺവെൻഷൻ പ്ലാനിംഗ് കമ്മിറ്റി അംഗങ്ങളും എക്‌സിക്യൂട്ടീവ് ഭാരവാഹികളും ബോർഡംഗങ്ങളും ബാങ്ക്വറ്റ് ഹാൾ സന്ദർശിച്ചു. എണ്ണൂറിൽപരം അതിഥികളെ ഉൾക്കൊള്ളുവാൻ പറ്റുന്ന വിശാലമായ ബാങ്ക്വറ്റ് ഹാളും പരിസരങ്ങളും ഭാരവാഹികൾ നേരിൽ കണ്ട് വിലയിരുത്തുകയും അതിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ബാങ്ക്വറ്റ് ഹാൾ ബുക്ക് ചെയ്തതിന്റെ ഭാഗമായുള്ള അഡ്വാൻസ് പ്രസിഡന്റ് ജോഷി വള്ളിക്കളം കൺവെൻഷൻ ചെയർമാൻ ലജി പട്ടരുമഠത്തിൽ, ഫൈനാൻസ് കോർഡിനേറ്റർ ജോൺസൺ കണ്ണൂക്കാടൻ എന്നിവർ ചേർന്ന് വാട്ടർഫോർഡ് ബാങ്ക്വറ്റ് മാനേജർ പ്രതീഷ് ഗാന്ധിക്ക് കൈമാറി. തദവസരത്തിൽ സുവനീർ കമ്മിറ്റി ചെയർമാൻ അച്ചൻകുഞ്ഞ് മാത്യു, കൺവൻഷൻ കൺവീനർ ഡോ. സിബിൾ ഫിലിപ്പ്, ഫൈനാൻസ് കോ - ഓർഡിനേറ്റർ വിവീഷ് ജേക്കബ്, സെക്രട്ടറി ലീല ജോസഫ്, ട്രഷറർ ഷൈനി ഹരിദാസ്, വൈസ് പ്രസിഡന്റ് മൈക്കിൾ മാണിപ്പറമ്പിൽ, ബോർഡംഗങ്ങളായ തോമസ് പൂതക്കരി, സജി തോമസ്, ജയൻ മുളങ്ങാട്, ഡോ. സ്വർണ്ണം ചിറമേൽ, ഷൈനി തോമസ്, മനോജ് തോമസ്, സെബാസ്റ്റ്യൻ വാഴേപറമ്പിൽ, ഫൊക്കാന ആർ.വി.പി ഫ്രാൻസീസ് കിഴക്കേക്കുറ്റ്, ഫോമ ആർ.വി.പി ടോമി എടത്തിൽ, ഡോ. ബിനു ഫിലിപ്പ്, ടെറൻസ് ചിറമേൽ, ജൂബി വള്ളിക്കളം, കാൽവിൻ കവലയ്ക്കൽ എന്നിവർ സന്നിഹിതരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.