സിയ അമ്മയായി: നാല് കുഞ്ഞുങ്ങള്‍; ചരിത്ര സംഭവമെന്ന് കേന്ദ്ര മന്ത്രി

സിയ അമ്മയായി: നാല് കുഞ്ഞുങ്ങള്‍; ചരിത്ര സംഭവമെന്ന് കേന്ദ്ര മന്ത്രി

ഭോപ്പാല്‍: നമീബിയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ച ചീറ്റപ്പുലി നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. സിയായ എന്ന ചീറ്റപ്പുലിയാണ് പ്രസവിച്ചത്. കേന്ദ്ര മന്ത്രി ഭുപേന്ദനാണ് ചീറ്റ കുഞ്ഞുങ്ങളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.

അമൃത് കാലിലെ വന്യജീവി സംരക്ഷണ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നമീബിയ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകളില്‍ ഒന്ന് ചത്തിരുന്നു. സാഷ എന്ന പെണ്‍ ചീറ്റയാണ് ചത്തത്. വൃക്ക രോഗമാണ് ചീറ്റയുടെ മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

2022 സെപ്റ്റംബര്‍ 17 ന് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് എട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലേക്കെത്തിച്ചത്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം എത്തിയ ചീറ്റകളിലൊന്നാണ് ചത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.