ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6.80 കോടി. അഞ്ച് ലക്ഷത്തിലധികം പുതിയേ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,79,03,226 ആയി ഉയര്‍ന്നു. 15,49,613 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി അറുപത്തിയൊന്പത് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ 1,80,976 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അമ്പത്തിമൂന്നു ലക്ഷം കടന്നു. മരണസംഖ്യ 2,90,373 ആയി ഉയര്‍ന്നു. എണ്പത്തിയൊന്പത് ലക്ഷം പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷവും മരണം 1.41 ലക്ഷവും പിന്നിട്ടു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയായി. ഇത് ആകെ രോഗബാധിതരുടെ 4.1 ശതമാനം മാത്രമാണ്. രോഗമുക്തി നിരക്ക് 94 ശതമാനമായി ഉയര്‍ന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.