വത്തിക്കാന്‍ സിറ്റി: ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
രാത്രി പാപ്പ നന്നായി വിശ്രമിച്ചുവെന്നും ആരോഗ്യ സ്ഥിതി ക്രമാനുഗതമായി മെച്ചപ്പെടുന്നുണ്ടെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30 ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഫ്രാന്‍സിസ് പാപ്പ പത്രങ്ങള്‍ വായിക്കുകയും ജോലി പുനരാരംഭിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് മുമ്പ് അദ്ദേഹം ആശുപത്രിയിലെ ചാപ്പലില്‍ പോയി പ്രാര്‍ത്ഥിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തുവെന്ന് മാറ്റിയോ ബ്രൂണി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.