ന്യൂ ഡൽഹി: സീറോ മലബാർ സഭയുടെ കിരീടം മാർ ജോസഫ് പൗവ്വത്തിൽ പിതാവിൻ്റെ പതിനഞ്ചാം ചരമദിനത്തോടനുബന്ധിച്ച് ഡൽഹി സീറോ മലബാർ അൽമായ സംഘടനയുടെ ആഭിമുഖ്യത്തിൽ മാർ ജോസഫ് പൗവ്വത്തിൽ പിതാവിനെ അനുസ്മരിക്കുന്നു.
ഏപ്രിൽ ഒന്ന് ശനിയാഴ്ച മൂന്ന് മണിക്ക് ഡൽഹി ഗോൾഡാക്ഖാന ദേവാലയത്തിൽ ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് സേക്രട് ഹാർട്ട് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഡൽഹി- ഫരീദാബാദ് സീറോ മലബാർ രൂപതാ മെത്രാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡൽഹി രൂപതാ മെത്രാൻ മാർ അനിൽ കൂട്ടോ, ഗുഡ്ഗാവ് സീറോ മലങ്കര രൂപതാ മെത്രാൻ മാർ തോമസ് മാർ അത്താനിയോസ് ഡൽഹി - ഫരീദാബാദ് രൂപതാ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ എന്നീ പിതാക്കന്മാരും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും അനുസ്മരണ സമ്മേളനത്തിൽ സംബന്ധിച്ച് സംസാരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v