ബംഗളുരു: നിര്‍ണായക നേട്ടവുമായി ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ. പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ (ആര്‍.എല്‍.വി) രണ്ടാം ഘട്ട ലാന്‍ഡിങ് പരീക്ഷണവും വിജയം.
കര്‍ണാടകയിലെ ചിത്രദുര്‍ഗയിലായിരുന്നു പരീക്ഷണം നടന്നത്. പേടകത്തെ ബഹിരാകാശത്തേക്ക് അയച്ച് തിരികെ ഭൂമിയിലിറക്കുക എന്നതാണ് ഇനിയുള്ള ഘട്ടം.
പ്രതിരോധ ഗവേഷണ വികസന സംഘടന(ഡി.ആര്‍.ഡി.ഒ)യുടെയും ഇന്ത്യന്‍ വ്യോമ സേനയുടെയും സഹകരണത്തോടെയാണ് പരീക്ഷണം നടത്തിയത്. ഉപഗ്രഹം വിക്ഷേപിച്ച ശേഷം സാധാരണ പേടകം കത്തി തീരുകയാണ് ചെയ്യുക. എന്നാല്‍ വിക്ഷേപണത്തിന് ശേഷവും ഭൂമിയില്‍ തിരിച്ചെത്തി പൂര്‍ണമായും പുനരുപയോഗിക്കാന്‍ സാധിക്കുക എന്നതാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്.
ഇത് വിജയകരമായാല്‍ ഭാവിയില്‍ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. ഇതോടെ സ്വന്തമായി സ്പേസ്ഷട്ടില്‍ ഉള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും അടുക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.