പെസഹ വ്യാഴം സഭ സമ്മേളിക്കുന്നത് ഒഴിവാക്കണം; സ്പീക്കര്‍ക്ക് കത്ത് നല്‍കി ബെന്നി ബഹനാന്‍

പെസഹ വ്യാഴം സഭ സമ്മേളിക്കുന്നത് ഒഴിവാക്കണം; സ്പീക്കര്‍ക്ക് കത്ത് നല്‍കി ബെന്നി ബഹനാന്‍

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ വിശുദ്ധ വാരമായി കൊണ്ടാടുന്ന ആഴ്ചയിലെ പെസഹ വ്യാഴം ലോക്‌സഭ സമ്മേളിക്കുന്നത് ഒഴിവാക്കണമെന്ന് ബെന്നി ബഹനാന്‍ എം.പി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബെന്നി ബഹനാന്‍ ലോക്‌സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ദിവസം സഭ സമ്മേളിക്കുന്നത് ഉചിതമല്ലെന്നും നടപടി ഉണ്ടാകണമെന്നും സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.