ടെക്‌സസ് : യേശുക്രിസ്തുവിന്റെ ത്യാഗത്തിന്റെയും, കുരിശുമരണത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും അനുസ്മരണമായ വിശുദ്ധവാരത്തിനു ഭക്തി നിർഭരമായ തുടക്കം. കുരിശിലേറുന്നതിനുമുമ്പ് യേശു ക്രിസ്തു ജറുസലേമിലേക്ക് പ്രവേശിച്ച ദിവസത്തിന്റെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആചരിച്ചു.

ടെക്‌സസിലെ കൊപ്പേൽ സെന്‍റ്. അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ നടന്ന ഓശാന ഞായർ ആഘോഷങ്ങൾക്ക് വികാരി റവ. ഫാ. ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാ ജോൺ വെട്ടിക്കനാൽ എന്നിവർ നേതൃത്വം നൽകി. കുരുത്തോല വെഞ്ചരിപ്പും, വിതരണവും കുരുത്തോല പ്രദക്ഷിണവും നടന്നു.

കൊപ്പേൽ സെന്‍റ്. അൽഫോൻസാ ദേവാലയത്തിലെ വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ സമയം.
പെസഹാ വ്യാഴാഴ്ച ശുശ്രൂഷകൾ വൈകുന്നേരം 7:00 മണി മുതൽ.
ദുഃഖ വെള്ളിയിലെ പീഡാനുഭവ സ്മരണയും കുരിശിന്റെ വഴിയും തിരുക്കർമ്മങ്ങളും വൈകുന്നേരം 5:00 മണി മുതൽ.
ദുഃഖ ശനിയാഴ്ചയിലെ ശുശ്രൂഷകൾ: രാവിലെ 7:30 ന് ആരാധന; തുടർന്ന് 8:30 ന് വി കുർബാന.
ഉയിർപ്പ് തിരുനാൾ (ഈസ്റ്റർ വിജിൽ) കർമ്മങ്ങൾ ശനിയാഴ്ച വൈകുന്നേരം 7:00 നു നടക്കും; സെന്റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ; തുടർന്ന് സ്നേഹവിരുന്ന്.
ഈസ്റ്റർ ഞായാറാഴ്ച വി. കുർബാന രാവിലെ 9:00 ന്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.