ചിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വാർഷിക ധ്യാന സമാപനവും വിശുദ്ധ വാരാചരണത്തിന്റെ തുടക്കവും

ചിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ വാർഷിക ധ്യാന സമാപനവും വിശുദ്ധ വാരാചരണത്തിന്റെ തുടക്കവും

ചിക്കാഗോ: ചിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ ഏപ്രിൽ 2 ഞായറാഴ്ച രാവിലെ 9:45 ന് ഫൊറോനാ വികാരി ഫാദർ എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, ഫാ. ജിബിൽ കുഴിവേലി, ഫാ. ജോനസ് ചെറുനിലത്ത് എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും നടന്ന വിശുദ്ധ കുർബ്ബാനയോടെ വിശുദ്ധ വാര കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു. മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഫാ. ജിബിൽ കുഴിവേലിൻറെ നേതൃത്വത്തിൽ ആരംഭിച്ച വാർഷിക നോമ്പുകാല ധ്യാനം ഞായറാഴ്ച വൈകിട്ട് 6 മണിക്ക് സമാപിച്ചു. ഫാ. ജിബിൽ കുഴിവേലിൽ (കോട്ടയം), ബ്ര. ജിജിമോൻ കുഴിവേലിൽ (ഓസ്‌ട്രേലിയ), സി. ഡിയാന (ജീസസ് യൂത്ത്) എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നൽകിയത്. ബ്ര. വി.ഡി. രാജു (കേരളം) ഭക്തിഗാനങ്ങൾ ആലപിച്ചു.

വിശുദ്ധ വാര കർമ്മങ്ങൾ:

ഏപ്രിൽ 3 തിങ്കളാഴ്ച വൈകിട്ട് ഏഴിന് വിശുദ്ധ കുർബ്ബാനയും വിശുദ്ധ അന്തോണീസിന്റെ നൊവേനയും.

ഏപ്രിൽ 6 പെസഹാ വ്യാഴാഴ്ച ഏഴിന് കാൽ കഴുകൽ ശുശ്രൂഷയും തിരുക്കർമ്മങ്ങളും.

ഏപ്രിൽ 7 ദുഃഖ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുരിശിന്റെ വഴിയും ചിക്കാഗോ സെന്റ്. തോമസ് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, മോൺ. ഫാ. തോമസ് മുളവനാൽ, ഫാ.ലിജോ കൊച്ചുപറമ്പിൽ, ഫാ. എബ്രഹാം മുത്തോലത്ത് എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും പീഡാനുഭവ അനുസ്മരണ ശുശ്രൂഷകളും നടത്തപ്പെടും. ഫാ. ജിബിൽ കുഴിവേലിൽ വചന സന്ദേശം നൽകും.

ഏപ്രിൽ 8 ശനിയാഴ്ച രാവിലെ 10 മണിക്ക് പുത്തൻ തീയും പുത്തൻ വെള്ളവും വെഞ്ചിരിക്കലും മാമ്മോദീസാ വ്രതവാഗ്ദാന നവീകരണവും വി. കുർബ്ബാനയും. വൈകിട്ട് 7:00 മണിക്ക് ആഘോഷമായ ഉയിർപ്പ് തിരുനാൾ.

ഏപ്രിൽ 9 ഈസ്റ്റർ ഞായർ രാവിലെ 10 മണിക്ക് വിശുദ്ധ കുർബ്ബാന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.