ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ലോകബാങ്ക് വെട്ടിച്ചുരുക്കി. നടപ്പ് സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.3 ശതമാനമായിരിക്കുമെന്നാണ് ലോകബാങ്കിന്റെ പുതിയ അനുമാനം. വരുമാന വളര്‍ച്ച മന്ദഗതിയിലായതാണ് രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാനിരക്കില്‍ മാറ്റം വരുത്താന്‍ കാരണമായി ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നത്.
2023-24 സാമ്പത്തികവര്‍ഷത്തില്‍ 6.6 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന പ്രവചനം. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ 4.4 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ 11.2 ശതമാനമായിരുന്ന സ്ഥാനത്താണ് ഈ ഇടിവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.