തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. പണവും രേഖകളും ആവശ്യപ്പെട്ട് വിവിധ പിസിസി അധ്യക്ഷന്മാര്‍ക്കും നേതാക്കള്‍ക്കും ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ഹാക്ക് ചെയ്തതായി തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച മുതലാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. തന്റെ നമ്പറില്‍ നിന്ന് സംശയകരമായ കോളുകളോ സന്ദേശങ്ങളോ വരികയാണെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നേതാക്കന്മാര്‍ക്ക് വേണുഗോപാല്‍ നിര്‍ദേശം നല്‍കി.
സംഭവത്തില്‍ കെ.സി. വേണുഗോപാലിന്റെ സെക്രട്ടറി കെ.ശരത് ചന്ദ്രന്‍ ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കി. ഇത്തരത്തില്‍ വന്ന കോളുകളുടെ വിവരങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരാതിയുടെ പകര്‍പ്പും വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.