എന്താണ് ഈസ്റ്റര്‍ ബണ്ണി ബിസ്‌ക്കറ്റുകള്‍?

 എന്താണ് ഈസ്റ്റര്‍ ബണ്ണി ബിസ്‌ക്കറ്റുകള്‍?

ക്രൈസ്തവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഈസ്റ്റര്‍. ദുഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ആചരിക്കുന്നത്. തിന്മയുടെയും അസത്യത്തിന്റെയും ജയം താല്‍ക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനു വേണ്ടി നില നില്‍ക്കണം എന്നും ആണ് ഈസ്റ്റര്‍ നമുക്കു നല്‍കുന്ന രണ്ടു സുപ്രധാന പാഠങ്ങള്‍.

ആളുകള്‍ ഏറെ സന്തോഷത്തോടെ ആഘോഷിക്കുന്ന ദിനം കൂടിയാണിത്. 50 ദിവസം നീളുന്ന നോമ്പ് അവസാനിക്കുന്നതും ഈസ്റ്റര്‍ ദിനത്തിലാണ്. അതുകൊണ്ട് തന്നെ ഈസ്റ്റര്‍ ആഘോഷങ്ങളില്‍ ഭക്ഷണത്തിനും വലിയ പ്രാധാന്യമുണ്ട്. ഈസ്റ്ററിന് പ്രധാനമായി ഒരുക്കുന്ന വിഭവമാണ് ഈസ്റ്റര്‍ ബണ്ണി ബിസ്‌ക്കറ്റ്.

വെണ്ണ, മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, മാവ്, ബേക്കിങ് പൗഡര്‍ എന്നിവ ഉപയോഗിച്ചാണ് സാധാരണയായി ഈ ബിസ്‌ക്കറ്റ് നിര്‍മ്മിക്കുന്നത്. ഉണക്കമുന്തിരി നിറച്ച ബിസ്‌ക്കറ്റ് ഈസ്റ്ററിലെ ഒരു പരമ്പരാഗത വിഭവമാണ്. ക്രൂശിക്കപ്പെട്ടതിന് ശേഷം ക്രിസ്തുവിന്റെ ശരീരം അടക്കം ചെയ്യാനായി ഉണക്ക മുന്തിരി ഉപയോഗിച്ചുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.